Home National എഫ് 16 വിമാനം തകര്‍ത്തില്ലെന്ന് യുഎസ് ആരോപണം നിഷേദിച്ച് വ്യോമസേന

എഫ് 16 വിമാനം തകര്‍ത്തില്ലെന്ന് യുഎസ് ആരോപണം നിഷേദിച്ച് വ്യോമസേന

1
0

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകര്‍ത്തെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ വ്യോമസേന. പാക് വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കയുടെ ആരോപണം വ്യോമസേന പാടേ നിഷേധിച്ചു. ഫെബ്രുവരി 27ന് എഫ് 16 തകര്‍ത്തുവെന്ന് വ്യോമസേന വ്യക്തമാക്കി.

നൗഷേര സെക്ടറില്‍ വച്ച് ഫെബ്രുവരി 27ന് നടന്ന പ്രത്യാക്രമണത്തില്‍ മിഗ് 21 ബിസണ്‍ വിമാനം ഉപയോഗിച്ച് പാക് വ്യോമസേനയുടെ എഫ് 16 തകര്‍ത്തുവെന്ന് വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു. യു.എസ് പാക് വിമാനങ്ങളുടെ എണ്ണമെടുത്തതില്‍ കുറവുണ്ടായിട്ടില്ലെന്നും അതിനാല്‍ എഫ് 16 തകര്‍ത്തുവെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നുമായിരുന്നു അമേരിക്കയുടെ ആരോപണം.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കെയാണ് ഇന്ത്യ പാക് വ്യോമസേനയുടെ എഫ് 16 തകര്‍ത്തത്. ഇതിന് തെളിവായി അരാം പ്ലസ് മിസൈലിന്റെ ഭാഗങ്ങളും ഇന്ത്യ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയുടെ വെളിപ്പെടുത്തല്‍ പാക്കിസ്ഥാന്‍ അന്ന് തന്നെ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ സൈനിക കരാറിലെ വ്യവസ്ഥകള്‍ പ്രകാരം യു.എസ് അധികൃതരെ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുകയും അവര്‍ നേരിട്ട് തന്നെ യു.എസ് യുദ്ധവിമാനങ്ങളുടെ എണ്ണം എടുത്തുവെന്നും ഫോറിന്‍ പോളിസി എന്ന യു.എസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here