Kerala Pranamam

എസ്എഫ്‌ഐക്കാരന്റെ കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറില്‍ ജോജോയാണ് അറസ്റ്റിലായത്. തൊടുപുഴയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിയാണ് ഇയാള്‍. സംഭവത്തിന് ശേഷം ഓടി രക്ഷപെടുന്നതിനിടെ പോലീസുകാരാണ് ജെറിലിനെ പിടികൂടിയത്. അതേസമയം, അക്രമണത്തില്‍ പങ്കെടുത്തത് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അഞ്ച് യൂത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അഞ്ച് കെഎസ്യു പ്രവര്‍ത്തകരും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ ആക്രമിച്ചതെന്നാണ് സൂചന.