Kerala Pranamam

ഏകീകൃത സിവില്‍ കോഡ്: സ്വകാര്യ ബില്‍ രാജ്യസഭയില്‍; കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ലീഗ് അംഗത്തിന്റെ വിമര്‍ശനം

ന്യുഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ ബി.ജെ.പി അംഗം രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ഇല്ലാതിരുന്നതിനെതയും എതിര്‍ക്കാത്തതിനെയും മുസ്ലീം ലീഗ് അംഗം പി.വി അബ്ദുള്‍ വഹാബ് എം.പി വിമര്‍ശിച്ചു.ഇതിനു പിന്നാലെ ജെബി മേത്തറും ഹനുമന്തയ്യയും ബില്ലിനെ എതിര്‍ത്തു.ബില്‍ അവതരിപ്പിക്കുന്നത് എതിര്‍ക്കാന്‍ ഒരു കോണ്‍ഗ്രസ് എം.പി പോലും സഭയില്‍ ഇല്ലായിരുന്നുവെന്ന് അബ്ദൂള്‍ വഹാബ് വിമര്‍ശനം ഉന്നയിച്ചു. ലീഗും സിപിഎമ്മും ബില്ലിനെ എതിര്‍ത്തു.