ശിവസേനയില്‍ വിഭാഗീയത ശക്തമാകുന്നതിനിടയില്‍ തന്റെ ആദര്‍ശം സംബന്ധിച്ച് ബാല്‍താക്കറെ സംസാരിക്കുന്ന അഭിമുഖം വൈറലാക്കി ശിവസേന അനുയായികള്‍.താന്‍ തീവ്ര ഹിന്ദുവാണെന്നും അതില്‍ ഒരുകാലത്തും മാറ്റം വരാന്‍ പോകുന്നില്ലായെന്നും അദേഹം വ്യക്തമാക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്. തന്നെ ഹിറ്റ്ലറുമായി ഉപമിച്ചാലും തനിക്ക് പ്രശ്നമില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും താക്കറെ ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.ശിവസേന അടിസ്ഥാന ആദര്‍ശമായ ഹിന്ദുത്വത്തില്‍ നിന്നും വഴിമാറിയിരിക്കുന്നു എന്നാരോപിച്ച് പാര്‍ട്ടി എംഎല്‍എമാര്‍ വിമതസ്വരം ഉയര്‍ത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് താക്കറെയുടെ പഴയവീഡിയോ വീണ്ടും ശ്രദ്ധേയമാകുന്നത്. കോണ്‍ഗ്രസിനും എന്‍സിപിയ്ക്കും ഒപ്പം ചേര്‍ന്നത് ശിവസേന താക്കറെയുടെ ആദര്‍ശത്തില്‍ നിന്നുംവഴിമാറിയിരിക്കുന്നു എന്നാണ് വിമത എംഎല്‍എമാരുടെ പ്രധാന ആരോപണം. നിലവില്‍ 39 എംഎല്‍എമാര്‍ മുതിര്‍ന്ന നേതാവ് എകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ തുടരുകയാണ്.
Home Breaking News ‘ഐആം എ മാഡ് മാഡ് ഹിന്ദു’; ബാലാസഹേബിന്റെ പഴയ അഭിമുഖം വൈറലാക്കി ശിവസേനാ അനുയായികള്‍
















