കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ ഡിജിപി സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നീട്ടി. നവംബര്‍ മൂന്ന് വരെയാണ് നീട്ടിയത്. മുന്‍കൂര്‍ ജാമ്യവ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിബി മാത്യൂസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് കെ.ഹരിപാലിന്റെ ഉത്തരവ്.തിരുവനന്തപുരം സെഷന്‍സ് കോടതി ഓഗസ്റ്റ് 24ന് സിബി മാത്യൂസിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. രണ്ട് മാസത്തെ കാലാവധി തീരുന്ന മുറക്ക് വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു.ജാമ്യത്തിലെ ഈ വ്യവസ്ഥ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണന്നും വിചാരണ തീരും വരെക്കാണ് സാധാരണ ജാമ്യം അനുവദിക്കാറെന്നും ചൂണ്ടിക്കാട്ടിക്കാട്ടിയാണ് സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഒന്നാം പ്രതിയടക്കമുള്ളവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചു.കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്. ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളാണ് സിബിഐ ചുമത്തിയിട്ടുള്ളത്.