Relegation, promotion in ISL from 2024-25 season has been agreed by all  stakeholders, says AIFF's Kushal Das-Sports News , Firstpost

ഐ എസ് എല്‍ കൊറോണ ഭീതിയില്‍ ആയതോടെ ക്ലബുകള്‍ക്ക് എഫ് എസ് ഡി എല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കൊറോണ വന്നാലും മത്സരം ഉപേക്ഷിക്കുകയോ മാറ്റുകയോ ഇല്ല എന്നാണ് ഐ എസ് എല്ലിന്റെ പുതിയ തീരുമാനം.ഇന്നലെ എ ടി കെ ക്യാമ്ബില്‍ കൊറോണ വന്നതിനാല്‍ ഒഡീഷ എ ടി കെ മത്സരം മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇനി അങ്ങനെ കളി മാറ്റിവെക്കില്ല. കൊറോണ ബാധിച്ചവര്‍ ഒഴികെ 15 പേര്‍ ഒരു ടീമില്‍ ഉണ്ട് എങ്കില്‍ അവരെ വെച്ച് കളി നടത്തും. 15ല്‍ കുറവ് താരങ്ങളെ ഒരു ടീമില്‍ ഉള്ളൂ എങ്കില്‍ മത്സരം ഒഴിവാക്കി കൊണ്ട് താരങ്ങള്‍ ഇല്ലാത്ത ടീമിന് 3-0ന്റെ തോല്‍വിയും എതിരാളികള്‍ക്ക് 3-0ന്റെ വിജയവും നല്‍കും.രണ്ട് ടീമുകള്‍ക്കും കൊറോണ കാരണം മതിയായ താരങ്ങള്‍ ഇല്ല എങ്കില്‍ ആ മത്സരം 0-0 എന്നായിരിക്കും എന്നും ലീഗ് അധികൃതര്‍ അറിയിച്ചു. ടീമുകള്‍ ഈ നിബന്ധനകളോടെ കൂടുതല്‍ കരുതലോടെ ബയോ ബബിളിനെ സമീപിക്കും എന്ന് ലീഗ് കരുതുന്നു. എ ടി കെ ബയോബബിള്‍ ലംഘിച്ചതാണ് കൊറോണ വരാന്‍ കാരണം എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…