Home Cinema ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

3
0

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവംബറില്‍ റിലീസിനെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് നവാഗതനായ കലന്തൂറാണ്.നായകനായ ഇര്‍ഷാദിനും വിജീഷിനും(നൂലുണ്ട) കൂടെ അഞ്ച് പുതുമുഖ നായികമാരും പോസ്റ്ററില്‍ എത്തുന്നുണ്ട്. പോസ്റ്റര്‍ ടാഗ് ലൈനില്‍ പറഞ്ഞ പോലെ ഒരു കമ്ബ്ലീറ്റ് ഫണ്‍ സ്റ്റോണര്‍ തന്നെയായിരിക്കും നല്ല സമയം എന്ന് കളര്‍ഫുള്‍ ആയ ഡിസൈനില്‍ ഒരുക്കിയ ഫസ്റ്റ് ലുക്ക് ഉറപ്പ് തരുന്നുണ്ട്.ഒമര്‍ ലുലു തന്റെ അഞ്ചാമത്തെ സംവിധാന സംരംഭത്തിലൂടെ മലയാളികള്‍ ഇന്നേ വരെ കാണാത്ത തരത്തിലുള്ള ഒരു പക്കാ സ്റ്റോണര്‍ കോമഡി തന്നെ ആയിരിക്കും നമുക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്ന് ഉറപ്പാണ്. പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ തന്റെ സിനിമകളിലൂടെ എന്നും പറയാറുള്ള ഒമര്‍ ലുലുവില്‍ നിന്ന് മലയാള സിനിമ ഒട്ടും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഈ ജോണറില്‍ ഒരു ട്രെന്‍ഡ് സെറ്റിങ് സിനിമ തന്നെ പ്രതീക്ഷിക്കാം.ഇര്‍ഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായിക വേഷങ്ങളില്‍ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ അടക്കമുള്ള താരങ്ങള്‍ സപ്പോര്‍ട്ടിങ് വേഷങ്ങളിലെത്തുന്നു.നവാഗതനായ കളന്തൂര്‍ നിര്‍മ്മിക്കുന്ന നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ധാര്‍ത്ഥാണ്. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് നല്ല സമയത്തിന്റെ തിരക്കഥയും സംഗീതവും ചെയ്തിരിക്കുന്നത്. ഇറങ്ങിയ പോസ്റ്റര്‍ വച്ചാണേല്‍ മലയാളത്തിലെ ആദ്യത്തെ കംപ്ലീറ്റ് സ്റ്റോണര്‍ കോമഡി നമുക്ക് നവംബറില്‍ തിയേറ്ററില്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here