മസ്‌കത്ത്: ദുകം പ്രത്യേക സാമ്ബത്തിക മേഖലയില്‍ കര്‍വ മോട്ടോഴ്‌സ് നിര്‍മിച്ച ബസുകള്‍ ഖത്തറിലേക്ക് എത്തിച്ചു.ഫാക്ടറി തുടങ്ങി ഏകദേശം ഒരു മാസം തികയും മുമ്ബാണ് ബസുകള്‍ നിര്‍മിച്ച് കയറ്റിയയച്ച് തുടങ്ങിയത്. ഈ വര്‍ഷം നടക്കുന്ന ഫിഫ ഖത്തര്‍ ലോകകപ്പില്‍ കാണികള്‍ക്ക് യാത്ര ചെയ്യാനും മറ്റും കര്‍വ മോട്ടോഴ്‌സിന്റെ ഒമാന്‍ നിര്‍മിത ബസുകള്‍ ഉപയോഗിക്കും.അല്‍ മദീന ലോജിസ്റ്റിക്സ് സര്‍വിസസ് കമ്ബനി (എ.എം.എല്‍.എസ്) ആണ് കയറ്റുമതി കൈകാര്യം ചെയ്തത്. പ്രാരംഭ ബാച്ചിലെ 34 ബസുകളാണ് സുഹാറിലെ അല്‍ മദീനയുടെ ലോജിസ്റ്റിക് ഹബ്ബില്‍ എത്തിച്ചത്. ഇവിടെ നിന്നും ബസുകള്‍ കപ്പല്‍ വഴി ദോഹയിലെ ഹമദ് പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു. ഈ പ്രോജക്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് എ.എം.എല്‍.എസ് ഗ്രൂപ് സി.ഇ.ഒ മഹമൂദ് സഖി അല്‍ ബലൂഷി പറഞ്ഞു. ബസ് വിജയകരമായി ഖത്തറില്‍ ഉപഭോക്താവിന് കൈമാറിയെന്നും എ.എം.എല്‍.എസിലുള്ള വിശ്വാസത്തിന് കര്‍വ മോട്ടോഴ്സിന് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യബാച്ച് ബസ് വളരെ വിജയകരമായാണ് എ.എം.എല്‍.എസ് ടീം കൈകാര്യം ചെയ്തതെന്ന് കര്‍വ മോട്ടോഴ്സ് ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ മൈക്കല്‍ എസെനാരോ പറഞ്ഞു.ജൂണ്‍ 23നായിരുന്നു കര്‍വ മോട്ടോഴ്സ് തങ്ങളുടെ ബസ് ഫാക്ടറി ദുകം പ്രത്യേക സാമ്ബത്തിക മേഖലയില്‍ തുറക്കുന്നത്5, 68,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഫാക്ടറി ഒരുക്കിയിരിക്കുന്നത്. ഇവിടെ സിറ്റി, സ്‌കൂള്‍, ഇന്റര്‍സിറ്റി ബസുകള്‍ അടക്കമുള്ളവ നിര്‍മിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം 700 ബസുകള്‍ ഫാക്ടറിക്ക് നിര്‍മിക്കാന്‍ കഴിയും. ഒമാനും ഖത്തറും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമാണ് ഫാക്ടറി.ഖത്തറിലെ പൊതു മേഖല ഗതാഗത കമ്ബനിയായ മുവാസലാത്ത് ഖത്തറും ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുമാണ് ബസ് നിര്‍മാണ മേഖലയില്‍ നിക്ഷേപം ഇറക്കിയിരിക്കുന്നത്. ഖത്തര്‍ കമ്ബനി പദ്ധതിയുടെ 70 ശതമാനവും ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 30 ശതമാനവുമാണ് വഹിക്കുന്നത്.ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഫാക്ടറിയില്‍ ഉപയോഗിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ച് വെക്കുന്നതിനുള്ള വിശാലമായ വെയര്‍ ഹൗസുകള്‍, കട്ടിങ്ങിനും വെല്‍ഡിങ്ങിനും പെയിന്റിങ്ങിനും വേണ്ടിയുള്ള പ്രത്യേക വര്‍ക്ക് ഷോപ്പുകള്‍, യന്ത്രങ്ങള്‍ സംയോജിപ്പിക്കാനുള്ള കേന്ദ്രങ്ങള്‍, വാഹനങ്ങളും വാഹനത്തിലെ ഉപകരണങ്ങളും പരിശോധിക്കാനുള്ള വിശാലമായ മുറ്റങ്ങള്‍ തുടങ്ങിയ വിശാലമായ സൗകര്യങ്ങളണ് ഫാക്ടറിയിലുള്ളത്.








