കൊല്‍ക്കത്ത: ഒമ്പത് കോടി വിലമതിക്കുന്ന അപൂര്‍വ്വയിനം പാമ്പുമായി യുവാവ് പിടിയില്‍. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഇഷ ഷെയ്ഖ് എന്നയാളാണ് പൊലീസ് പിടിയിലായത്.
ഝാര്‍ഖണ്ഡിലെ രണ്ട് കള്ളക്കടത്തുകാര്‍ക്ക് പാമ്പിനെ കൈമാറാനിരിക്കെയാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്. ഇയാളുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത പാമ്പിന് ഏകദേശം ഒമ്പത് കോടി വിലവരുമെന്ന് പൊലീസ് പറഞ്ഞു. മാല്‍ഡ ജില്ലയിലെ കലിയചൗക് വനത്തില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ പിടികൂടിയത്.
വന്യ മൃഗങ്ങളെ കടത്തുന്ന സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാളില്‍ നിന്ന പിടിച്ചെടുത്ത പാമ്പിനെ വനപാലകര്‍ക്ക് കൈമാറി. അറസ്റ്റിലായ ഇഷ ഷെയ്ക്കിനെ കോടതിയില്‍ ഹാജരാക്കും.




