തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. തന്റെ പ്രസംഗത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് അതില്‍ കൂടുതലൊന്നും പറയാന്‍ ഇല്ല.ഒരു മതവിശ്വാസത്തേയും താന്‍ വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല. അങ്ങനെയുള്ള പ്രചാരണം നിര്‍ഭാഗ്യകരമാണ്. താനായിട്ട് പറഞ്ഞ കാര്യങ്ങള്‍ അല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. മതവിശ്വാസിയെ വേദനിപ്പിക്കാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താന്‍.ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് ഭരണഘടനപരമാണ്. ഭരണഘടനാപദവിയിലിരിക്കുന്ന താന്‍ അത് പറഞ്ഞത് തെറ്റാണോ? താന്‍ പറഞ്ഞത് ശരിയാണെന്നാണ് കുറെയധികം ആളുകള്‍ പറയുന്നത്. തനിക്ക് മുന്‍പും ആളുകള്‍ ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ട്. അതേ താനും പറഞ്ഞിട്ടുള്ളൂ. തന്റെ മതനിരപേക്ഷത ചോദ്യം ചെയ്യാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ലെന്നും ഷംസീര്‍ പറഞ്ഞു.താന്‍ സ്പീക്കറായി ആകാശത്തില്‍ നിന്ന് പൊട്ടി ഇറങ്ങിയതല്ല. പ്രതിഷേധിക്കുന്നവര്‍ക്ക് പ്രതിഷേധിക്കാം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് വ്യക്തിപരമായി വിരോധം ഉണ്ടാവില്ല. തനിക്ക് അഭിപ്രായം പറയാനുള്ളത് പോലെ അദ്ദേഹത്തിനും അവകാശമുണ്ട്. വിശ്വാസി സമൂഹത്തിന് താന്‍ എതിരല്ല. നിലപാട് തിരുത്തുമോയെന്ന ചോദ്യത്തിന് അങ്ങനെയെങ്കില്‍ തിരുത്തേണ്ടത് ഭരണഘടനയല്ലേയെന്നും സ്പീക്കര്‍ ചോദിച്ചുതന്റെ വാക്കുകള്‍ അടര്‍ത്തിയെത്ത് ഒരു വിദ്വേഷ പ്രചാരണത്തിന് ശ്രമിക്കുന്നത് സംഘപരിവാറാണ്. കേരളത്തിന് ഒരു പരിധിവരെ അത് തടയാന്‍ കഴിഞ്ഞിട്ടുണ്ട്. സംഘപരിവാറിനു പുറകേ എന്‍എസ്എസ് പോകുമെന്ന് താന്‍ കരുതുന്നില്ല. പലരും സംഘര്‍ഷത്തിന്റെ സാഹചര്യം ഉണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ഇവിടെ വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നിലപാടില്‍ ഒരു തിരുത്തലും വരുത്താന്‍ തയ്യാറല്ല എന്നതു തന്നെയാണ് ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുന്നത്.അതേസമയം, നിയമസഭ സമ്മേളനം ഈ മാസം ഏഴ് മുതല്‍ ചേരുമെന്ന് സ്പീക്കര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…