Home National ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 2029 ല്‍ പൂര്‍ണ്ണമായും നടപ്പാക്കാമെന്ന് നിയമകമ്മീഷന്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 2029 ല്‍ പൂര്‍ണ്ണമായും നടപ്പാക്കാമെന്ന് നിയമകമ്മീഷന്‍

2
0

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വലിയ പ്രഖ്യാപനങ്ങളില്‍ ഒന്നായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ കഴിയുമെന്ന് നിയമകമ്മീഷന്‍.റിപ്പോര്‍ട്ട് രാംനാഥ് കോവിന്ദ് സമിതി പഠിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുന്‍ കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍കെ സിങ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിന്‍ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി. 2024 ഓടു കൂടി നടപ്പാക്കാന്‍ കഴിയുന്ന കാര്യം 2029ല്‍ ഇത് പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യും. ഇതിന്റെ ആദ്യ നടപടി 2024ല്‍ തുടങ്ങണമെന്നാണ് നിയമ കമ്മീഷന്‍ നിര്‍ദ്ദേശം.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച എട്ടംഗ സമിതിയില്‍ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയാണെന്ന് ബിജെപി പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here