കോട്ടയം: നവീകരിച്ച കച്ചേരിക്കടവ് ബോട്ടുജെട്ടി 16ന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ഇതോടെ നഗരവാസികള്‍ക്ക് വിശ്രമിക്കാനും വിനോദത്തിനും ഇടമായി. ഏറെക്കാലമായി അടഞ്ഞുകിടന്ന ജെട്ടി കാടുപിടിച്ച് ശോച്യവാസ്ഥയിലായിരുന്നു. കുട്ടികളുടെ കളി ഉപകരണങ്ങള്‍ കേടുവരുകയും ആറ്റില്‍ പോള നിറയുകയും ചെയ്തു. ഇടക്ക് പോള വാരിയെങ്കിലും അറ്റകുറ്റപ്പണി വൈകി. വിനോദസഞ്ചാര -ജലഗതാഗത വകുപ്പുകള്‍ എട്ടുകോടി ചെലവഴിച്ചാണ് നവീകരിച്ചത്. ആറ്റിലെ പോള നീക്കി വൃത്തിയാക്കി. ശുചിമുറി അടക്കം അടിസ്ഥാന സൗകര്യം ഒരുക്കി. കുട്ടികളുടെ പാര്‍ക്ക് നവീകരിച്ചു. ബോട്ട് ടെര്‍മിനലിനുമുകളില്‍ വാച്ച് ടവര്‍, ആറിന്റെ തീരത്ത് നടപ്പാത, ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചു. ശിക്കാര, ബോട്ട് സര്‍വിസ് എന്നിവ അടുത്ത ഘട്ടത്തില്‍ തുടങ്ങും. രാവിലെ എട്ടിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…