
തിരുവനന്തപുരം: ജില്ലയിലെ എല്ലാ പച്ചക്കറി, പലചരക്കു കടകളിലും ആള്‍ക്കാര്‍ കാണത്തക്കവിധം വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നു നിര്‍ദ്ദേശിച്ച് തിരുവനന്തപുരം കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. പരാതി പരിഹാരത്തിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച കണ്‍ട്രോള്‍ റൂം നമ്ബറും ഇതിനോടൊപ്പം പ്രദര്ശിപ്പിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടകളില്‍ അവശ്യ സാധനങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. അമിത വിലയും പൂഴ്ത്തിവെയ്പ്പും നടപ്പാക്കില്ലെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.





