Home Kerala കടുങ്ങല്ലൂർ പൂരം നാളെ . ചരിത്ര പ്രസിദ്ധമായ ആറാട്ട് ശനിയാഴ്ച .

കടുങ്ങല്ലൂർ പൂരം നാളെ . ചരിത്ര പ്രസിദ്ധമായ ആറാട്ട് ശനിയാഴ്ച .

1
0

 കടുങ്ങല്ലൂർ പൂരം നാളെ.    ചരിത്ര പ്രസിദ്ധമായ ആറാട്ട് ശനിയാഴ്ച.


ആലുവ ;കിഴക്കേകടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ പകൽ പുരം നാളെ .നാളെ വൈകിട്ട് മൂന്നിനാരംഭിക്കുന്ന പകൽപ്പൂരത്തിന് കേരളത്തിലെ പ്രമുഖ ഒൻപത് ഗജകേസരികൾ അണിനിരക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃക്കടുങ്ങല്ലൂരപ്പന്റെ തിടമ്പേറ്റും.
അഞ്ഞൂറിലധികം വാദ്യമേള കുലപതികൾ അണിനിരക്കുന്ന മേജർസെറ്റ് നാദസ്വരം, പഞ്ചവാദ്യം , ആൽത്തറമേളം എന്നിവക്ക് അണിനിരക്കും .വർണ്ണശബളമായ കുടമാറ്റവുമുണ്ടാകും. തുടർന്ന്ദീപാരാധന, കരിമരുന്ന് പ്രയോഗം.

രാത്രി 12-ന്  വിളക്കിനെഴുന്നള്ളിപ്പിന് കേളി, കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നിവ അരങ്ങേറും.വെളുപ്പിന് 4-ന് പള്ളിവേട്ട. ശനിയാഴ്ച ആറാട്ട് . രാവിലെ ‘കൊടിയിറക്കം .തുടർന്ന് ആറാട്ട് സദ്യ.
വൈകിട്ട് മൂന്നരക്ക് ആറാട് പുറപ്പാട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം കഴിഞ്ഞാല്‍  ഏറ്റവും കൂടുതൽ ജനം ആറാട്ട് കുളിക്കുവാൻ എത്തുന്നത് കടുങ്ങല്ലൂര്‍ തേവരുടെ ആലുവ മണപ്പുറത്തെ ആറാട്ടിനാണ്.  ഏഴിന് പൂർണ്ണാ നദിയായ പെരിയാറിൽ ആറാട്ട് .രാത്രി ഒൻപതിന് ആറാട്ട് വിളക്കോടെ ഉൽസവത്തിന് പരിസമാപ്തി ആകും

LEAVE A REPLY

Please enter your comment!
Please enter your name here