കണ്ണൂര്‍: രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി പോലീസ്.യൂത്ത്‌കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജയിംസ്, കെ എസ് യു ജില്ലാ പ്രസിഡന്റ് ഷമ്മാസ് ഉള്‍പെടെ11പേരെ അറസ്റ്റ്‌ചെയ്തു.പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ,പൊതുമുതല്‍ നശിപ്പിച്ചു ഉള്‍പെടെ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. മൂന്ന് ദിവസം മുന്‍പാണ് കണ്ണൂര്‍ കാല്‍ടെക്‌സില്‍ കോണ്‍ഗ്രസ് ,യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്








