കണ്ണൂര്‍: കൊവിഡ് വ്യാപനത്തെതുടര്‍ന്ന് വിദേശത്തുയാത്ര തടസം നേരിട്ട പ്രവാസികള്‍ സംസ്ഥാനത്തേയ്ക്ക് എത്തിയതോടെ ജില്ലയിലും സുരക്ഷാ നടപടികള്‍ ശക്തമാക്കി ഭരണകൂടം. ഇക്കഴിഞ്ഞ ദിവസം മട്ടന്നൂര്‍ വിമാനത്താവളത്തില്‍ മസ്‌കറ്റ്, സൗദി, റിയാദി എന്നിവിടങ്ങളില്‍ നിന്നും പ്രവാസികളെത്തിയതോടെ കൂടുതല്‍ സുരക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കുകയും നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തു. പൊലീസിന്റെ പരിശോധനയ്ക്ക് പുറമേ ആരോഗ്യ പ്രവര്‍ത്തകരും ഇടപെടുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതോടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ സമീപ വാസികളും ഇപ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതായി അധികൃതര്‍ പറയുന്നു.
മസ്‌ക്കറ്റില്‍ നിന്നും 280 യാത്രക്കാര്‍ എത്തിയതില്‍ 77 പേരാണ് കൊവിഡ് കെയര്‍ സെന്ററിലേക്ക് പോയത്. 203 പേരെ ഹോം ക്വാറന്റൈനിലേക്കും അയച്ചിരുന്നു. എത്തിയവരില്‍ 190 പേരും കണ്ണൂര്‍ ജില്ലക്കാരാണ്. കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, തൃശൂര്‍, വയനാട്, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട്, തിരുവനനന്തപുരം, തമിഴ്‌നാട് സ്വദേശികളൊക്കെ ഇതേ വിമാനത്തില്‍ ഉണ്ടായിരുന്നു. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് രാത്രിയില്‍ ആകെ 152 യാത്രക്കാരാണ് എത്തിയത്. ഇതില്‍ 29പേര്‍ ഗര്‍ഭിണികളായിരുന്നു. 21 കുട്ടികളും ഉള്‍പ്പെടെ 87 പേര്‍ പ്രത്യേക വിഭാഗത്തില്‍പെടുന്നതാണ്. ഇവരെ ഹോം ക്വാറന്റൈനില്‍ അയച്ചു. 65 പേരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ ആക്കി. യാത്രക്കാരില്‍ 86 സ്ത്രീകളും 66 പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ കര്‍ണ്ണാടക, തമിഴ്‌നാട് സ്വദേശികളും ഉണ്ടായിരുന്നു.
ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജാഗ്രത പാലിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ധര്‍മടം സ്വദേശിയായ 62 കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പതിനഞ്ച് പേര്‍ ഇപ്പോഴും രോഗികളായി തുടരുന്നുണ്ട്.




