കൂരാച്ചുണ്ട്: ജലസേചന വകുപ്പിന്റെ അധീനതയിലുള്ള കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രം പൂട്ടിയിട്ടിട്ട് മാസങ്ങള്‍ രണ്ട്. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഒട്ടനവധി വിനോദ സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ പുഴയിലിറങ്ങി കുളിക്കുന്നതിനിടെ നിരന്തരം അപകടത്തില്‍പ്പെടുകയും മരണങ്ങള്‍ അടക്കം സംഭവിച്ചിരുന്നതിനാലാണ് കേന്ദ്രം അടച്ചുപൂട്ടിയത്. എന്നാല്‍ കക്കയം, തോണിക്കടവ് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ഇവിടെയെത്തി ഇപ്പോള്‍ നിരാശരായി മടങ്ങുകയുമാണ്. അപകടങ്ങള്‍ പതിയിരിക്കുന്ന ഈ മേഖലയിലെ സുരക്ഷയുടെ ഭാഗമായി ലൈഫ് ഗാര്‍ഡുകള്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഒരു നടപടിയും നടപ്പാക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വന്നതോടെ ഈ മേഖലയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ സജീവമായി വരുന്നതിനിടെയാണ് കേന്ദ്രം വീണ്ടും അടച്ചുപൂട്ടിയത്. അതോടെ ടൂറിസം മേഖലയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം തന്നെ മാസങ്ങളായി ഗതിമുട്ടിയ നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…