Home Breaking News കരുവന്നൂരില്‍ ഇഡിയുടെ നിര്‍ണായക നീക്കം; ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാറും മുന്‍ മാനേജര്‍ ബിജു കരീമും...

കരുവന്നൂരില്‍ ഇഡിയുടെ നിര്‍ണായക നീക്കം; ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാറും മുന്‍ മാനേജര്‍ ബിജു കരീമും മാപ്പുസാക്ഷികള്‍

2
0

എറണാകുളം: കരുവന്നൂര്‍ കേസില്‍ നിര്‍ണായകനീക്കവുമായി ഇഡി .രണ്ടുപേരെ മാപ്പുസാക്ഷികളാക്കി.കേസിലെ 33,34 പ്രതികളെയാണ് മാപ്പുസാക്ഷികളാക്കിയത്‌ളബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാറും, മുന്‍ മാനേജര്‍ ബിജു കരീമുമാണ് മാപ്പുസാക്ഷികള്‍.സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഇരുവരും കോടതിയില്‍ ഹാജരായി.കേസ് ഈ മാസം 21 ലേക്ക് മാറ്റി.ഇ ഡി നേരത്തെ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.ബാങ്ക് ക്രമക്കേടിലെ സിപിഎം ഇടപെടലില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരാണ് മാപ്പുസാക്ഷികള്‍ എന്നാണ് ഇ ഡി വിലയിരുത്തല്‍.സി.പി.എം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ പറഞ്ഞു.കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയിട്ടുണ്ടെന്നും ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണെന്നും ഇ ഡി കോടതിയില്‍ പറഞ്ഞു.അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന്‍ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നും കോടതിയെ അറിയിച്ചു..അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here