Home National കര്‍ഷകരോഷം തണുപ്പിക്കാനുള്ള നീക്കങ്ങളുമായി മോഡി സര്‍ക്കാര്‍; സബ്‌സിഡികള്‍ക്കു പകരം പണം അക്കൗണ്ടിലേക്ക് നല്‍കിയേക്കും

കര്‍ഷകരോഷം തണുപ്പിക്കാനുള്ള നീക്കങ്ങളുമായി മോഡി സര്‍ക്കാര്‍; സബ്‌സിഡികള്‍ക്കു പകരം പണം അക്കൗണ്ടിലേക്ക് നല്‍കിയേക്കും

2
0

ന്യുഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ഷക രോഷം ശമിപ്പിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സബ്സിഡികള്‍ക്കു പകരം പണം നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചി്കകുന്നത്. കര്‍ഷകരുടെ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനായാണ് ഇത്തരമൊരു നടപടിയെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നു.

കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഇത്തരമൊരു നീക്കത്തിന് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഏതുവിധവും കര്‍ഷകപിന്തുണ നേടണമെന്ന ഉറച്ച തീരുമാന്തതിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും.

രാസവളത്തിന്റെ ചെലവുകള്‍ അടക്കം എല്ലാ കാര്‍ഷിക സബ്സിഡികളും പണമായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 70,000 കോടി രൂപ ഇത്തരത്തില്‍ നല്‍കിയേക്കും. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.

2018-19 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ കാര്‍ഷിക സബ്സിഡിക്ക് 70,100 കോടി രൂപയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മാറ്റിവച്ചത്. എന്നാല്‍ ഇതില്‍ ഏറെയും ചെലവഴിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here