ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ച് ലോകപ്രശസ്ത പോപ് താരം റിഹാന ട്വീറ്റ് ചെയ്തതിന് പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും സമരത്തിന് പിന്തുണയുമായി രംഗത്ത്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ തന്‍ുബര്‍ഗ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ത്യയില്‍ നടക്കുന്ന കര്‍ഷ സമരത്തിനൊപ്പം നില്‍ക്കുന്നു എന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു. വൈറലായിക്കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് ഗ്രെറ്റയും പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. ട്വീറ്റിനൊപ്പം കര്‍ഷക സമരത്തെ കുറിച്ചുള്ള സിഎന്‍എന്‍ വാര്‍ത്തയും ഗ്രെറ്റ പങ്കുവെച്ചിട്ടുണ്ട്. കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയാണ് പ്രമുഖര്‍ പങ്കുവെച്ചിരിക്കുന്നത്. എന്തുകൊണ്ട് നമ്മള്‍ ഇതിനെ കുറിച്ച് സംസാരിക്കുന്നില്ലെന്നായിരുന്നു വാര്‍ത്ത പങ്കുവെച്ച് റിഹാനയുടെ ട്വീറ്റ്. ഒപ്പം #FarmersProtest എന്ന ഹാഷ്ടാഗും ചേര്‍ത്തിരുന്നു.ലോകം മുഴുവന്‍ കോടിക്കണക്കിന് ആരാധകരുള്ള റിഹാനയുടെ ട്വീറ്റ് ഉടന്‍ തന്നെ വൈറലാകുകയും ചെയ്തു. റിഹാന വാര്‍ത്ത പങ്കുവച്ചതോട ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധത്തിന് കൂടുതല്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെടുമെന്നാണ് ചിലരുടെ അഭിപ്രായം. ഈ വിഷയം ഉയര്‍ത്തിക്കാട്ടിയതിന് പലരും റിഹാനയ്ക്കും നന്ദി അറിയിച്ചിട്ടുമുണ്ട്.കര്‍ഷക സമരത്തെ പിന്തുണച്ച ബോളിവുഡ് താരം ദില്‍ജിത്ത് ദോസന്‍ജ്, അടക്കമുള്ളവര്‍ റിഹാനയ്ക്ക് നന്ദിയും അറിയിച്ച് രംഗത്തെത്തി. അതേസമയം, റിഹാനയുടെ ട്വീറ്റ് വന്നതിന് പിന്നാലെ താരത്തെ വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണൗത്തും രംഗത്തെത്തിയിരുന്നു.കര്‍ഷക സമരത്തിന്റെ തുടക്കം മുതല്‍ അതിനെ എതിര്‍ക്കുന്ന താരമാണ് കങ്കണ റണൗത്ത്. കര്‍ഷകരല്ല രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ് പ്രതിഷേധിക്കുന്നതെന്നും അതിനാലാണ് ആരും സംസാരിക്കാത്തത് എന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.കര്‍ഷക സമരത്തെ പിന്തുണച്ച റിഹാനയെ വിഡ്ഢിയെന്നും ഡമ്മിയെന്നുമൊക്കെ കങ്കണ പരിഹസിച്ചു. ‘ആരും അവരെക്കുറിച്ച് സംസാരിക്കാത്തത് എന്തെന്നാല്‍ അവര്‍ കര്‍ഷകരല്ല, ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രകമിക്കുന്ന തീവ്രവാദികളാണ് അതുവഴി തകര്‍ന്ന് ദുര്‍ബലമാകുന്ന രാഷ്ട്രത്തെ ചൈനയ്ക്ക് എറ്റെടുക്കാനും യുഎസ്എ പോലെ ഒരു ചൈനീസ് കോളനിയാക്കി മാറ്റാനും വേണ്ടി. അവിടെ ഇരിക്കു വിഡ്ഢി, നിങ്ങള്‍ ഡമ്മികളെ പോലെ ഞങ്ങളുടെ ദേശത്തെ വില്‍ക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.എന്നാല്‍ കങ്കണയുടെ ട്വീറ്റിനെതിരെയും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. റിഹാനയ്ക്ക് പിന്നാലെ ഗ്രെറ്റ തന്‍ബര്‍ഗിനെ പോലെ ലോകം ശ്രദ്ധിക്കുന്ന വ്യക്തികള്‍ കര്‍ഷക സമരത്തെ കുറിച്ച് സംസാരിക്കുന്നതിനെ പലരും സ്വാഗതം ചെയ്യുന്നു.





