ന്യൂഡല്‍ഹി: വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ അനധികൃത സ്വത്തുവകകളുംകള്ളപ്പണവും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക പദ്ധതയുമായി ആദായനികുതി വകുപ്പ്.
മറ്റ് രാജ്യങ്ങളില്‍ ഒളിപ്പിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായത്തോടെ ബാങ്ക് നിക്ഷേപങ്ങളും വസ്തുവകകള്‍ സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.




