
മൂന്നാര്‍: പുതുവത്സരം ആഘോഷമാക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പെടാപ്പാടില്‍.മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഒരേസമയം വന്‍തിരക്ക് അനുഭവപ്പെട്ടതോടെയാണ് മതിയായ സേനാംഗങ്ങളില്ലാതെ പൊലീസ് വലയുന്നത്.അവധിക്കാലമെത്തിയതോടെ മൂന്നാറിലേക്ക് എത്തുന്ന എല്ലാവഴികളിലും ഒരുപോലെ തിരക്ക് വര്‍ധിച്ചു. ഒരാഴ്ചയായി അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ എണ്ണക്കുറവ് വലിയ പ്രശ്നമാകുകയാണ്.പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമലയിലേക്ക് തിരിയുന്ന അഞ്ചാം മൈല്‍, മാട്ടുപ്പെട്ടിയിലേക്കുള്ള റോഡ്, വട്ടവട റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് മുറുകി. അതേസമയം, ടൗണിലെ തിരക്കുകൂടി ആകുമ്ബോള്‍ പൊലീസിന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ പോകുകയാണ്.ടൗണിലേക്ക് നാലുവശത്തുനിന്ന് വാഹനങ്ങള്‍ ഒഴുകി എത്തുന്നതിനൊപ്പം നിയന്ത്രണം ലംഘിച്ച് ടൗണില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുകയാണ്.മാട്ടുപ്പെട്ടി, എക്കോ പോയന്റ്, കുണ്ടള, ടോപ് സ്റ്റേഷന് എന്നിവിടങ്ങളിലും തിരക്ക് കൂടുന്നതിനനുസരിച്ച് ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്നു. കഴിഞ്ഞ 10 ദിവസത്തിനകം ഒന്നര ലക്ഷത്തിലധികം പേര് മൂന്നാറിലെത്തിയെന്നാണ് കണക്ക്.ഇവരും ഇവരുടെ വാഹനങ്ങളും കൂടിയായതോടെ ഗതാഗത നിയന്ത്രണം നടപ്പാക്കാന്‍ പൊലീസ് വലഞ്ഞു. കൂടുതല്‍ പൊലീസ് സേനയെ പുതുവര്‍ഷത്തോടനുബന്ധിച്ച് മൂന്നാര്‍ മേഖലയില്‍ വിന്യസിച്ചില്ലെങ്കില്‍ തിരക്കും ഗതാഗതക്കുരുക്കും വര്‍ധിക്കാനാണ് സാധ്യത.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











