Home Breaking News കാഥികന്‍ ഡോ. വസന്തകുമാര്‍ സാബശിവന് സ്വീകരണം നല്‍കി

കാഥികന്‍ ഡോ. വസന്തകുമാര്‍ സാബശിവന് സ്വീകരണം നല്‍കി

2
0

തിരുവനന്തപുരം:കേരള സംഗീത നാടക അക്കാദമി കേരളത്തിലെ കഥാപ്രസംഗകരുടെ പ്രതിനിധിയായി ജനറല്‍ കൗണ്‍സിലിലേക്കും, കേരള സാഹിത്യ അക്കാഡമിയിലേയ്ക്കും തിരഞ്ഞെടുത്ത പ്രശസ്ത കാഥികനും, എഴുത്തുകാരനും, കവിയും, പ്രഭാഷകനുമായ ഡോക്ടര്‍ വസന്തകുമാര്‍ സാംബശിവന് സ്വീകരണം നല്‍കിരാവിലെ 10. 30 ന് തിരുവനന്തപുരം പൂര്‍ണ്ണ ഹോട്ടല്‍ ഹാളില്‍ നടന്ന ചടങ്ങ് കാഥികന്‍ അയിലം ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വിനോദ് ചമ്പക്കര അദ്ധ്യക്ഷനായിരുന്നു.വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, പുളിമാത്ത് ശ്രീകുമാര്‍, അഞ്ചല്‍ ഗോപന്‍, കലാലയം സൈമണ്‍കുമാര്‍, വെണ്‍മണി രാജു, കായിക്കര ബിപിന്‍ ചന്ദ്രപാല്‍, ഡോ. ഷാജഹാന്‍, വെള്ളായണി ശ്രീകുമാര്‍, രാമചന്ദ്രന്‍, ഡോ സിബി, അനിതാ ചന്ദ്രന്‍, സുരേഷ് കുണ്ടറ, കൊല്ലം ലൂസി, രാമചന്ദ്രന്‍, ഡോക്ടര്‍ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചുചടങ്ങില്‍ വയലാര്‍ സാംസ്‌കാരിക വേദി, പ്രേംനസീര്‍ സുഹൃത് സമിതി, അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം, സംഘ കലാവേദി, സാംബശിവന്‍ കഥാപ്രസംഗ അക്കാദമി, നന്മ സിറ്റി മേഖല, സൗഹൃദ ചെപ്പ്, കലാഞ്ജലി നൃത്തവിദ്യാലയം, പ്രവാസി സംഘടന തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ ഡോ. വസന്തകുമാര്‍ സാംമ്പശിവനെ പൊന്നാട അണിയിച്ചു ആദരിച്ചു.സംഗീത നാടക അക്കാദമി കലാകാര്‍ക്ക് വേണ്ടി നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള നിവേദനവും ചടങ്ങില്‍ കൈമാറി
\

LEAVE A REPLY

Please enter your comment!
Please enter your name here