Home News കാലവര്‍ഷം പൊതുകിണര്‍ താഴ്ന്നു, ആലുവയില്‍ ...

കാലവര്‍ഷം പൊതുകിണര്‍ താഴ്ന്നു, ആലുവയില്‍ താഴുന്നത് രണ്ടാഴ്ച്ച്ചക്കിടെ മൂന്നാമത്തെ കിണര്‍

2
0

ആലുവ : ശക്തമായ കാലവര്‍ഷത്തില്‍ എടത്തലയിലെ പൊതു കിണര്‍ താഴ്ന്നു. എടത്തലപഞ്ചായത്തിലെ ആറാം വാര്‍ഡ് കമ്പിയില്‍കുടി ലക്ഷംവീട് കോളനിയില്‍ സ്ഥിതി ചെയ്യുന്ന പൊതുകിണറാണ് മഴയില്‍ പൂര്‍ണമായി താഴ്ന്നു പോയത്.

കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണ് ഉപയോഗശൂന്യമായിരിക്കുന്നത്. കൂടാതെ ഇവിടെത്തേക്കുള്ള റോഡും പൂര്‍ണ്ണമായും തകര്‍ന്നു. കനത്ത മഴയില്‍ കോളനിയിലെ നിരവധി വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കോളനിയിലെ കണ്ണിരമ്പം വീട് കെ.എം. അബുവിന്റെ വീട് ഭാഗികമായി തകര്‍ന്ന നിലയിലാണ്.

ജില്ലാ പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടന്‍,  പഞ്ചായത്തംഗം സി.എം. അഷ്‌റഫ്,  വില്ലേജ് ഓഫീസര്‍ ഡേവിസ്, അഹമ്മദ് കുട്ടി, എ.എ. സഹദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു നാശനഷ്ടങ്ങള്‍ വിലയിരുത്തി. 

LEAVE A REPLY

Please enter your comment!
Please enter your name here