Home Kerala കാസര്‍കോട്ട് മോഷ്ടാക്കള്‍ റിട്ട.അധ്യാപികയെ കഴുത്തറുത്തു കൊന്നു; ഭര്‍ത്താവിന് പരുക്കേറ്റു

കാസര്‍കോട്ട് മോഷ്ടാക്കള്‍ റിട്ട.അധ്യാപികയെ കഴുത്തറുത്തു കൊന്നു; ഭര്‍ത്താവിന് പരുക്കേറ്റു

2
0
f
f

ചെറുവത്തൂര്‍: കാസര്‍കോട് ചീമേനി പുലിയന്നൂരില്‍ മോഷണശ്രമത്തിനിടെ ഗൃഹനാഥനും ഭാര്യയ്ക്കും വെട്ടേറ്റു. ഇതില്‍ ഭാര്യ മരിച്ചു. റിട്ട.അധ്യാപിക ജാനകി (65) ആണ് മരിച്ചത്. പുലിയന്നൂര്‍ സ്‌കൂള്‍ പരിസരത്തെ റിട്ട.അധ്യാപകന്‍ കളത്തേര കൃഷ്ണന്റെ വീട്ടിലാണ് സംഭവം. ഇരുവരെയും കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നുവെന്നാണ് സൂചന.

മൂന്നംഗ മോഷണസംഘം രാത്രി 9.30 ഓടെയാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. ദമ്പതികളെ ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവയാണ് കവര്‍ന്നത്. വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here