Home You May Like കിഴക്കമ്പം കൊലപാതകം; എംഎല്‍എയെ പ്രതിയാക്കി കേസെടുക്കണം – കെ സുധാകരന്‍ എംപി

കിഴക്കമ്പം കൊലപാതകം; എംഎല്‍എയെ പ്രതിയാക്കി കേസെടുക്കണം – കെ സുധാകരന്‍ എംപി

2
0

കിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഐഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സിപിഐഎം. ദളിത് വിരോധം അവസാനിപ്പിക്കാന്‍ സിപിഐഎമ്മിനോട് കെപിസിസി ആവശ്യപ്പെടുന്നതായും സുധാകരന്‍ പറഞ്ഞു.
കിഴക്കമ്പലത്ത് യുവാവ് മരിച്ചത് ലിവര്‍ സിറോസിസ് മൂലമെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ എംഎല്‍എ അപമാനിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. സിപിഐഎം നടത്തിയ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.വിഷയത്തില്‍ പ്രതികരിക്കാത്ത സാംസ്‌ക്കാരിക നായകര്‍ കുറ്റകരമായ മൗനം പാലിക്കുന്നു. ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന സമൂഹമാണ് ദളിതരുടേത്. കൊടിയ അനീതികള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദളിത് സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സുധാകരന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here