Home Uncategorized ‘കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനം, ഞാന്‍ ഒരു രൂപ പോലും കൈപ്പറ്റിയില്ല’: ആശാ ശരത്

‘കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനം, ഞാന്‍ ഒരു രൂപ പോലും കൈപ്പറ്റിയില്ല’: ആശാ ശരത്

1
0

 

ഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കാന്‍ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് ആശാ ശരത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താന്‍ പ്രതിഫലം ചോദിച്ചതിനെ വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി നടി രംഗത്തെത്തി.കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണെന്നും ആശാ ശരത് പറയുന്നു.
ഞാന്‍ ഒരു രൂപ പോലും കൈപ്പറ്റിയില്ല. എന്റെ സ്വന്തം ചിലവില്‍ ദുബായില്‍ നിന്നും വരികയായിരുന്നു. കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതില്‍ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്. കലോത്സവം എന്നാല്‍ ഓരോ ആര്‍ട്ടിസ്റ്റിനും സ്വപ്‌നവേദിയാണ്. അവിടെ നിന്നപ്പോള്‍ എന്റെ മനസ്സില്‍ സന്തോഷം നിറയുകയായിരുന്നു. പുതു തലമുറയോടൊപ്പം ജോലിചെയ്യുകയെന്നത് മനസിന് നിറവ് നല്‍കുന്ന ഒരു അനുഭവമായിരുന്നു.
ഞാന്‍ പ്രതിഫലം ചോദിച്ചു എന്ന് ആരെങ്കിലും ചിന്തിക്കുന്നതിനു തന്നെ കാരണം എന്തെന്ന് എനിക്കറിയില്ല. ഞാന്‍ അത് സന്തോഷവും അഭിമാനവുമായി കാണുകയായിരുന്നു. പ്രതിഫലം ആവശ്യപ്പെടണമോ ഇല്ലയോ എന്നത് വ്യക്തിയുടെ തീരുമാനമാണ്.
ഞാന്‍ പ്രതിഫലം വാങ്ങിക്കാതെയാണ് കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. എല്ലാം സ്വന്തം ചെലവിലായിരുന്നു. കഴിഞ്ഞ കലോത്സവത്തിന് കുട്ടികള്‍കൊപ്പം നൃത്തം ചെയ്യുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കലോത്സവത്തിലൂടെ വളര്‍ന്നു വരുന്നത് നമ്മുടെ അഭിമാന താരങ്ങളാണെന്നും നടി പറഞ്ഞു.
പോയവര്‍ഷം കൊല്ലം ജില്ലയില്‍ വച്ചായിരുന്നു സ്‌കൂള്‍ കലോത്സവം അരങ്ങേറിയത്. ഇവിടെ നടി ആശാ ശരത് അവതരിപ്പിച്ച നൃത്തപരിപാടി ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. കുട്ടികള്‍ക്കൊപ്പമാണ് ആശ ശരത് നൃത്തം ചെയ്തത്. ദുബായില്‍ നിന്നും കേരളത്തിലെത്തി നൃത്തം അവതരിപ്പിക്കുകയായിരുന്നു ആശ. വിവാദത്തിന്റെ പശ്ചാത്തലത്തില്‍, ആശ ശരത് നടത്തിയ പ്രതികരണവും വൈറലായി മാറുകയാണ്. ഒരു വലിയ നൃത്ത സംഘത്തിനൊപ്പമാണ് അന്ന് ആശ ശരത് നൃത്തം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here