Home Breaking News കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജം; ദേശീയ പാതാ അതോറിറ്റി

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജം; ദേശീയ പാതാ അതോറിറ്റി

5
0

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി. കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശുര്‍ ജില്ലാ കളക്ടറെ അറിയിച്ചു. തുറങ്കം തുറക്കുന്ന കാര്യത്തില്‍ നാളെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാവും എന്നാണ് സൂചന.തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ തയാറാണെന്നും കരാര്‍ കമ്പനി നേരത്തെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ തുരങ്കം തുറന്നാലുടന്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള കരാര്‍ കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമേ തുരങ്കം എന്ന് തുറക്കൂവെന്ന കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ.972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകള്‍ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാല്‍ ഇതുവഴി പുറത്തു കടത്താം. നേരത്തെ രണ്ടാം തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ അനുമതി നേരത്തെ കിട്ടിയിരുന്നു. തുരങ്കത്തിലെ അപകട,പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡിനായി പാറ പൊട്ടിച്ചു കളയുകയും ചെയ്തിരുന്നു.കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി. കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശുര്‍ ജില്ലാ കളക്ടറെ അറിയിച്ചു. തുറങ്കം തുറക്കുന്ന കാര്യത്തില്‍ നാളെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാവും എന്നാണ് സൂചന.തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ തയാറാണെന്നും കരാര്‍ കമ്പനി നേരത്തെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ തുരങ്കം തുറന്നാലുടന്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള കരാര്‍ കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമേ തുരങ്കം എന്ന് തുറക്കൂവെന്ന കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ.972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകള്‍ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാല്‍ ഇതുവഴി പുറത്തു കടത്താം. നേരത്തെ രണ്ടാം തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ അനുമതി നേരത്തെ കിട്ടിയിരുന്നു. തുരങ്കത്തിലെ അപകട,പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡിനായി പാറ പൊട്ടിച്ചു കളയുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here