കോട്ടയം കൂട്ടിക്കല്‍ ഇളംകാടുള്ള ക്വാറിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി. തുലാവര്‍ഷം കഴിയുന്നത് വരെ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കി. ആവശ്യമായ രേഖകള്‍ ക്വാറി ഉടമകളുടെ പക്കലുണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് മെമ്മോ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കുമെന്നും കലക്ടര്‍ പികെ ജയശ്രീ മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരാണ് മരിച്ചത്. കൂട്ടിക്കലില്‍ ക്വാറികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗ്രാമപഞ്ചായത്ത് ഇന്നലെ തീരുമാനിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോന്‍ മീഡിയാവണിനോട് പറഞ്ഞു. പ്രദേശത്ത് നടക്കുന്ന ഖനനത്തെ കുറിച്ച് സര്‍ക്കാര്‍ വിശദമായി പഠിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…