Home Editor's Choice കെഎസ്ആര്‍ടിസി ബസില്‍ 10 രൂപയ്ക്ക് ഇനി തിരുവനന്തപുരം നഗരത്തില്‍ ചുറ്റിക്കറങ്ങാം

കെഎസ്ആര്‍ടിസി ബസില്‍ 10 രൂപയ്ക്ക് ഇനി തിരുവനന്തപുരം നഗരത്തില്‍ ചുറ്റിക്കറങ്ങാം

1
0

 

 

 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഇനി വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഇന്‍ട്രൊഡക്ടറി ഓഫറിലാണ് പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനാവുക. ഡിസംബര്‍ ആറ് മുതല്‍ 2022 ജനുവരി 15 വരെ സര്‍ക്കുലര്‍ സര്‍വ്വീസില്‍ 10 രൂപ ടിക്കറ്റില്‍ നഗരത്തില്‍ ഒരു സര്‍ക്കിളില്‍ യാത്ര ചെയ്യാം. തിരുവനന്തപുരം നഗരത്തില്‍ എവിടെ നിന്നും കയറി ഒരു ബസില്‍, ഒരു ട്രിപ്പില്‍ എവിടെയും ഇറങ്ങുന്നതിനോ, ഒരു സര്‍ക്കിള്‍ പൂര്‍ത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. ക്രിസ്മസ്, പുതുവത്സര, ശബരിമല സീസനോട് അനുബന്ധിച്ചാണ് സര്‍ക്കുലര്‍ യാത്രക്ക് 10 രൂപ മാത്രം ഈടാക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ മിനിമം ചാര്‍ജ് 10 രൂപയില്‍ തുടങ്ങി 30 വരെയായിരുന്നു ഒരു സര്‍ക്കുലര്‍ ടിക്കറ്റ് ചാര്‍ജ്. എന്നാല്‍ പദ്ധതി നഗര വാസികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ക്രിസ്മസ്- പുതുവത്സര- ശബരിമല സീസനോട് അനുന്ധിച്ച് കൂടുല്‍ പേരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയത്. അതേ സമയം 50 രൂപയുടെ ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എല്ലാ സര്‍ക്കിളുകളിലും ടിക്കറ്റ് എടുത്ത സമയം മുതല്‍ 24 മണിക്കൂര്‍ സമയം യാത്ര ചെയ്യാവുന്ന ഗുഡ് ഡേ ടിക്കറ്റ് തുടരുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here