
കെട്ടിച്ചമച്ചതോ?; നവീന്‍ ബാബു അഴിമതിരഹിത പട്ടികയിലെ ആദ്യസ്ഥാനക്കാരില്‍ ഒരാള്‍, ദിവ്യയുടെ ചെയ്?തി ആര്‍ക്ക് വേണ്ടി?
റവന്യു വകുപ്പ് തയാറാക്കിയ അഴിമതിരഹിത പട്ടികയിലെ ആദ്യസ്ഥാനക്കാരില്‍ ഒരാളാണ് അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബു. നിയമപരമായും സര്‍വീസ് സംബന്ധമായും ഉള്ള അറിവ്, പ്രവര്‍ത്തനമികവ് എന്നിവയിലും നവീന് മികച്ച സ്‌കോറാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ചെയ്?തി ആര്‍ക്ക് വേണ്ടിയായിരുന്നു? എന്തിന് വേണ്ടിയായിരുന്നുവെന്ന ചോദ്യങ്ങളാണ് ഈ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്നത്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെയാണ് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വ്യക്തമാക്കിയത്. സംരംഭകന്‍ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി വിജിലന്‍സിനും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ ഉടന്‍ ലഭിക്കുന്ന റസീറ്റ് ഹാജരാക്കാന്‍ ഇതുവരെ പമ്പ് ഉടമയ്ക്ക് കഴിഞ്ഞിട്ടുമില്ല. ഇതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന വാദം ശക്തമാവുകയാണ്.
മരണം നടന്ന് രണ്ടുദിവസമായിട്ടും, നവീന്‍ ബാബുവിന്റെ പരസ്യമായി അപമാനിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. കുടുംബം നേരിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും ആത്മഹത്യാ പ്രേരണ കുറ്റം ദിവ്യക്കെതിരെ ചുമത്തിയിട്ടില്ല. അസ്വാഭാവിക മരണം എന്ന് മാത്രാണ് എഫ്.ഐ.ആര്‍. കൈക്കൂലി ആരോപണം ഉയര്‍ത്തിയ ടിവി പ്രശാന്തന്‍ ബെനാമിയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രശാന്തനും മൗനത്തിലാണ്.
ഇതിനിടെ നവീന്‍ ബാബുവിനും ടിവി പ്രശാന്തനുമെതിരെ വിജിലനസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. 98,500 രൂപ കൈക്കൂലി നല്‍കിയിന് പ്രശാന്തനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഇതിനോടൊപ്പം പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് പറയപ്പെടുന്ന പരാതിയും ഉണ്ട്.
പൊലീസിന്റെ എതിര്‍പ്പ് മറികടന്നാണ് പമ്പിന് അനുമതി നല്‍കിയതെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. കൈക്കൂലി നല്‍കല്‍, വാങ്ങല്‍, ചട്ടവിരുദ്ധമായി പമ്പ് തുടങ്ങാനുള്ള ശ്രമം, കൈക്കൂലി വാങ്ങിയെങ്കില്‍ എന്തുകൊണ്ട് വിജിലന്‍സിനെ അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടക്കും. പമ്പിനായി സമ്മര്‍ദ്ദം ചെലുത്തിയ ജനപ്രതിനിധികളും അന്വേഷണ പരിധിയില്‍ വരും.
അതേസമയം എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പിപി ദിവ്യക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.
എഡിഎമ്മിന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് യോ?ഗത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ പരസ്യമായി എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിക്കുകയായിരുന്നു. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫറായി മടങ്ങാനിരിക്കെയാണ് നവീന്‍ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Home Breaking News കെട്ടിച്ചമച്ചതോ?; നവീന്‍ ബാബു അഴിമതിരഹിത പട്ടികയിലെ ആദ്യസ്ഥാനക്കാരില്‍ ഒരാള്‍, ദിവ്യയുടെ ചെയ്?തി ആര്‍ക്ക് വേണ്ടി? .










