Kerala Pranamam

കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് അനുവദിക്കണം

ഒളവട്ടൂരിന്റെ വിവിധ ഭാഗങ്ങളെ കോഴിക്കോട്, മലപ്പുറം നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് അനുവദിക്കണമെന്ന് ഐ.സി.എ. ഒളവട്ടൂര്‍ യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മണ്ഡലം എം.എല്‍.എ.യ്ക്കും ഗതാഗതമന്ത്രിക്കും നിവേദനം നല്‍കും. പുതിയോടത്തുപറമ്പ് കേന്ദ്രമായി നേരത്തേ ഈ റൂട്ടിലുണ്ടായിരുന്ന സര്‍വീസ് പിന്നീട് നിലയ്ക്കുകയായിരുന്നു. മിനി ബസ് എങ്കിലും സര്‍വീസ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം