ന്യൂയോര്‍ക്ക് : കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഓ. ഐ .സി.സി കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസ്എ യില്‍ നിന്ന് മൂന്ന് കോര്‍ഡിനേറ്റര്‍മാര്‍. കേരളത്തില്‍ നിന്ന് ജോലിക്കായി വിദേശത്ത് പോയി താമസിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജവും ആവേശവും നല്‍കി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഓഐസിസി) പ്രവര്‍ത്തനം ഇനി അമേരിക്കയിലും.ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു എസ് എ യുടെ (ഓഐസിസി യുഎസ്എ) യു എസ് എ യുടെ നാഷനല്‍ കോര്‍ഡിനേറ്ററായി ജെയിംസ് കൂടലിനെയും സതേണ്‍, നോര്‍ത്തേണ്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായി ജീമോന്‍ റാന്നി (തോമസ് മാത്യു) ഹൂസ്റ്റണ്‍, സന്തോഷ് ഏബ്രഹാം, ഫിലാഡല്‍ഫിയ എന്നിവരെ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ നിയമിച്ചു.കെപിസിസി യൂടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയുടെ കീഴിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും, പുതിയ അംഗങ്ങളെ ചേര്‍ത്ത് കൊണ്ട് അഡ് ഹോക്ക് കമ്മിറ്റികള്‍ രൂപീകരിച്ച് കോണ്‍ഗ്രസ് സംഘടനാ സംവിധാനം അമേരിക്കയില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നിയമനം.ഓഐസിസി / ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള പുതിയതായി നിയമിതരായ കോര്‍ഡിനേറ്റര്‍മാരെ അഭിനന്ദിച്ചു.35 വര്‍ഷമായി സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ സജീവ സാന്നിധ്യം. മികച്ച സംഘാടകനും വാഗ്മിയും. നിരവധി പ്രസിദ്ധീകരണങ്ങളിലെ കോളമിസ്റ്റുകൂടിയാണ് ജെയിംസ് കൂടല്‍ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷറര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്സാസ് ചാപ്റ്റര്‍ പ്രസിഡന്റ്, പത്തനംതിട്ട കെ കരുണാകരന്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഡയറക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.2019ല്‍ ഹൂസ്റ്റണില്‍ നടന്ന ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് മാനേജിങ് എഡിറ്റര്‍, ഹ്യൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംഎസ്‌ജെ ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്നി നിലകളിലും ശ്രദ്ധേയനാണ്.കോണ്‍ഗ്രസ് കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്റ്, അടൂര്‍ താലൂക്ക് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഡയറക്ടര്‍, ഓവര്‍സീസ് കോണ്‍ഗ്രസ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്, ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍, ബഹ്‌റൈന്‍ എംബസിയുടെ നേതൃത്വത്തില്‍ ഉള്ള കോ ഓഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ജനറല്‍ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ പ്രസിഡന്റ്, മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലങ്കര കാത്തലിക് ചര്‍ച്ച് അമേരിക്കന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ്.
റീജിണല്‍ കോര്‍ഡിനേറ്ററായി നിയമിതനായ ജീമോന്‍ റാന്നി (തോമസ് മാത്യു) പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ റാന്നി സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡണ്ടായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.പ്രസംഗ വേദികളിലെ തിളക്കമാര്‍ന്ന സാന്നിധ്യമാണ് അന്നും ഇന്നും.റാന്നി താലൂക്ക്, പത്തനംതിട്ട ജില്ലാ തലങ്ങളില്‍ കെഎസ്യുവിന്റേയും യൂത്ത് കോണ്‍ഗ്രെസ്സിന്റെയും സജീവ സാന്നിദ്ധ്യമായിരുന്ന ഇദ്ദേഹം കുവൈറ്റിലെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തങ്ങള്‍ക്കും ഈടുറ്റ സംഭാവന നല്‍കി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് രൂപീകൃതമാകുന്നതിനു കുവൈറ്റ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും കുവൈറ്റിലെ കോണ്‍ഗ്രസ് സംഘടനകളുടെ ഐക്യവേദിയായ കുവൈറ്റ് പ്രദേശ് കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു.2007 ല്‍ അമേരിക്കയിലെത്തിയ ജീമോന്‍ റാന്നി അമേരിക്കയിലെ അറിയപ്പെടുന്ന
മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ ആയി കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം കേരളത്തിലെയും ഇന്ത്യയിലെയും തിരഞ്ഞെടുപ്പ് വേളകളില്‍ കോണ്‍ഗ്രസിന്റെ ശബ്ദമായി അമേരിക്കയില്‍ നിന്നും നിരവധി ടെലിവിഷന്‍ ചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) സജീവ പ്രവത്തകനായ ഇദ്ദേഹം ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ‘നേര്‍കാഴ്ച’ഡെയിലി ന്യൂസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡംഗവുമാണ്. മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന മീഡിയ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു വരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) ടെക്‌സാസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മികച്ച സംഘാടകന്‍ കൂടിയായ ജീമോന്‍ റാന്നി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഓസി) ഹൂസ്റ്റണ്‍ ചാപ്ടറിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.സന്തോഷ് എബ്രഹാം പെന്‍സില്‍വേനിയ കേരള ചാപ്റ്റര്‍ ഐ ഒ സി പ്രസിഡണ്ടായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫിലഡല്‍ഫിയ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘവര്ഷങ്ങള്‍ പ്രവര്‍ത്തിച്ചു. കേരള വിദ്യാര്‍ഥി യൂണിയനില്‍ (കെഎസ്യു) കൂടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ രംഗത്തേക്ക് സകൂള്‍തലത്തില്‍ പ്രവേശിച്ച വ്യക്തിയാണ് സന്തോഷ് എബ്രഹാം.
തിരുവല്ല മാര്‍ത്തോമാ കോളേജ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. മല്ലപ്പള്ളി താലൂക്ക് കെഎസ്യു വൈസ് പ്രസിഡന്റായി സ്തുത്യര്‍ഹ സേവനം ചെയ്ത റ് സന്തോഷ് 1999ല്‍ അമേരിക്കയിലേക്ക് കുടിയേറി. വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ലിയുഎംസി) പെന്‍സില്‍വാനിയ പ്രൊവിന്‍സ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്നു. നിരവധി സംഘടനകളില്‍ സാരഥ്യം വഹിച്ചിട്ടുള്ള സന്തോഷ് ഒരു മികച്ച സംഘാടകനും പ്രസംഗകനും മാധ്യമ പ്രവര്‍ത്തകനുമാണ്. .
സന്തോഷ് അബ്രഹാമിന് ലഭിച്ച അംഗീകാരം കോണ്‍ഗ്രസ് സംഘടനാ രംഗത്തുള്ള പ്രവര്‍ത്തനത്തിന് അംഗീകാരമാണെ്‌കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശാക്തീകരണത്തിന് അമേരിക്കന്‍ മലയാളികളോട് എന്നും കടപ്പെട്ടിരിക്കുവെന്നും നിയമിതരായ കോര്‍ഡിനേറ്റര്‍ക്ക് പൂര്‍ണ പിന്തുണയും സഹായവും നല്‍കി ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന്
ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള ആഹ്വാനം ചെയ്തു.വലിയ ഉത്തരവാദിത്വങ്ങളാണ് തങ്ങളില്‍ ഏല്പിക്കപ്പെട്ടിരിക്കണതെന്നും വിനയാന്വിതനായി ചുമതലകള്‍ ഏറ്റെടുക്കുന്നുവെന്നും ജെയിംസ് കൂടല്‍, ജീമോന്‍ റാന്നി, സന്തോഷ് എബ്രഹാം എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…