Home Breaking News കെ ബാബുവിന് ഇന്ന് നിര്‍ണായകം; അയ്യപ്പന്റെ ചിത്രമുപയോഗിച്ച് വോട്ടുപിടിച്ചെന്ന എം സ്വരാജിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

കെ ബാബുവിന് ഇന്ന് നിര്‍ണായകം; അയ്യപ്പന്റെ ചിത്രമുപയോഗിച്ച് വോട്ടുപിടിച്ചെന്ന എം സ്വരാജിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

4
0

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ കെ.ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ വോട്ട് പിടിച്ച എംഎല്‍എ കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ആണ് ഹര്‍ജി നല്‍കിയത്.ജസ്റ്റിസ് പി.ജി അജിത് കുമാറാണ് വിധി പറയുക. വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ച് നല്‍കിയെന്നാണ് മറ്റൊരു ആരോപണം. കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന പേരില്‍ മണ്ഡലത്തില്‍ പ്രചരണം നടത്തിയെന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു. കൂടാതെ അയ്യപ്പനൊരു വോട്ട് എന്ന തരത്തില്‍ ചുവരെഴുതിയെന്നും ആരോപണമുണ്ട്.എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ടു പിടിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കാലത്തോ തൊട്ടടുത്ത ദിവസങ്ങളിലോ ഇത്തരം പരാതി എല്‍ഡിഎഫ് ഉയര്‍ത്തിയിട്ടില്ലെന്നുമാണ് കെ ബാബുവിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here