Kerala Pranamam

കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണം: കെപിഎസ്ടിഎ

കാഞ്ഞങ്ങാട്: ലക്ഷക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കെപിഎസ്ടിഎ ഹോസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികളേയും അധ്യാപകരെയും ചടങ്ങില്‍ അനുമോദിച്ചു.