
ലോകം മുഴുവന്‍ തീ പടരുന്നത് പോലെ യാണ് കൊറോണമഹാമാരി പടരുന്നത്. ചൈന, ഇറ്റലി, ജര്‍മ്മിനി, യു.എസ് ഫ്രന്‍സ്, ഇറാന്‍ തുടങ്ങിയ ശക്തരായ രാജ്യങ്ങള്‍ എല്ലാം കൊറോണ19 മഹാമാരിയില്‍ തകര്‍ന്ന് അടിഞ്ഞു . ആ രാജ്യങ്ങള്‍ ഒന്നും ചെയ്യാത്തത് കൊണ്ടോ സമ്പത്ത് ഇല്ലാത്തത് കൊണ്ടോ അല്ല മറിച്ച് എല്ലാ ഒരുക്കങ്ങള്‍ ചെയ്തിട്ടും വെല്ലുവിളി അവിടങ്ങളില്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം കൊറോണബാധിച്ച ഒരു രോഗി 10 ദിവസം കൊണ്ട് ആയിരങ്ങളിലേയ്ക്ക് രോഗം പകര്‍ത്തും. ലോകത്ത് ആദ്യത്തെ ഒരുലക്ഷം രോഗികളിലേയ്ക്ക് കൊറോണ വൈറസ് 67 ദിവസം കൊണ്ടാണെന്നാണ് WHO ചൂണ്ടികാണിക്കുന്നത്. വെറും 11 ദിവസം കൊണ്ടാണ് അടുത്ത ഒരുലക്ഷത്തിലേയ്ക്കും പിന്നീടുള്ള ഒരുലക്ഷത്തിലേയ്ക്ക് നാല് ദിവസം കൊണ്ടും രോഗം പകര്‍ന്നിരുന്നു. തുടക്കത്തില്‍ രോഗലക്ഷങ്ങള്‍ കാണാത്തതിനാല്‍ സാമൂഹികസമ്പര്‍ക്കം അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ് ഉണ്ടായത്. ഇറ്റലിയും , യുഎസ്സും മികച്ച ആരോഗ്യസംവിധാനമുള്ള രാജ്യങ്ങളാണ്. അവിടുത്തെ അവസ്ഥ നാം മനസ്സിലാക്കേണ്ടത് ഉണ്ട്. സാമൂഹിക അകലം പാലിക്കലും , അടച്ചിട്ടവീട്ടിലിരിക്കലുമാണ് അവര്‍ക്ക് തെല്ല് ആശ്വാസം പകര്‍ന്നത്. പണ്ഡിതനും, പാമരനും, ഗ്രാമവാസിയും എല്ലാം രക്ഷപെടണമെങ്കില്‍ നിയന്ത്രണത്തിന്റെ ലക്ഷ്മണരേഖകള്‍ ലംഘിക്കരുത്. വൈറസിന്റെ സംക്രമണശൃംഘല പൊട്ടിച്ചെറിഞ്ഞേ പറ്റൂ, ഒരോ കാല്‍വെയ്പും സസൂക്ഷ്മം ശ്രദ്ധിക്കണം. രോഗവ്യാപനത്തിന്റെ കാര്യത്തില്‍ അടുത്ത രണ്ടേമുക്കാല്‍ ആഴ്ചക്കാലം ഇന്ത്യാരാജ്യത്ത് നിര്‍ണ്ണായകമാണ്
ലോകത്താകെയുള്ള കോവിഡ് രോഗികള്‍ അഞ്ചേകാല്‍ ലക്ഷത്തോളം അടുക്കുന്നു. കോവിഡ് മരണം കാല്‍ ലക്ഷം എന്ന് പറയാം. ലോകത്താകെ ഗുരുതരാവസ്ഥയില്‍ പത്തൊമ്പതിനായിരം പേര്‍ ഉണ്ട് . നേരിയതോതില്‍ രോഗബാധയുള്ളവര്‍ മൂന്ന് ലക്ഷത്തിനാല്പ്പത്തേഴായിരത്തിലധികവുമാണ്. ഒരുലക്ഷത്തിഇരുപത്തിരണ്ടായിരത്തി ഇരുനൂറ്റി നാല്പത്തിഅഞ്ച് പേര്‍ ഭേദമായിട്ടുണ്ട്. ഐസൊലേഷനില്‍ ഉള്ളവര്‍ ചിലര്‍ പുറത്ത് ചാടി സ്വസ്ഥമായി വിഹരിക്കുകയും ചുറ്റുമുളളവര്‍ക്ക് രോഗഭീഷണി പരത്തുന്നത് നിര്‍ഭാഗ്യകരമാണ്. വികസിതരാജ്യങ്ങളില്‍ പോലും രോഗം ഇപ്പോഴും സംഹാരതാണ്ഡവമാടുന്നു. രോഗത്തെ ചെറുക്കാന്‍ കുറച്ച് ദിവസങ്ങള്‍പോലും വീട്ടിലിരിക്കാതെ പുറത്തേയ്ക്ക് ചാടിയവരില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനും പഠിപ്പുള്ള വിദ്യാര്‍ത്ഥികളും വിലക്കുകള്‍ നമ്മുടെ സംസ്ഥാനത്ത് ലംഘിച്ചത് കഷ്ടമായിപോയി. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് 1.7ലകഷം കോടി രൂപയുടെ പാക്കേജ് എത്രകണ്ട് സഹായകരമാകുമെന്നകാര്യത്തില്‍ പലരും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള തുകയുടെ വലിപ്പത്തിനപ്പുറം ഇഴ കീറി പരിശോധിച്ചാല്‍ നിര്‍ദ്ധനരുടെ ദുരിതമകറ്റാന്‍ കേന്ദ്രപാക്കേജ് അപര്യാപ്തമാണെന്ന് വിദഗ്ദ്ധവിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു. 80 കോടിയ്ക്കുള്ള പാക്കേജ് കഴിഞ്ഞാല്‍ ബാക്കി കോടികള്‍ക്കുളള സമഗ്രപാക്കേജ് പറയുന്നില്ല. ഇപ്പോഴത്തെ പാക്കേജ് അവ്യക്തത നിറഞ്ഞതും ആണ്. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വമ്പന്‍ ഇന്‍ഷൂറന്‍സ് പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ അതേ സേവനമുള്ള സ്വകാര്യമേഖലയെ അവഗണിച്ചു. പ്രഖ്യാപിച്ചിട്ടുള്ള തുകയുടെ പകുതിമാത്രമേ പാക്കേജിന് മേല്‍ അധികചിലവുവരുന്നുള്ളൂ എന്നതാണ് സൂചന . പാക്കേജിന്റെ അവ്യക്തതമാറ്റി ഇന്ത്യയിലെ ജനകോടികളെ ഉള്‍കൊള്ളുന്ന പാക്കേജ് ഉണ്ടാകണം . pM കിസാന്‍ പദ്ധതിയിലെ അടുത്തവര്‍ഷത്തെ ഒരു ഗഡു ആദ്യം തന്നെ നല്കുന്നതില്‍ കേന്ദ്രസര്‍ക്കാറിന് അധികബാധ്യത ഒന്നും ഇല്ല . വിധവകള്‍ക്കും ഭിന്നശേഷികാര്‍ക്കും , മുതിര്‍ന്ന പൗരന്മാര്‍ക്കും മൂന്ന് മാസത്തെ ആയിരം രൂപ മതിയായ രേഖകള്‍ ഇല്ലെങ്കില്‍ കിട്ടില്ല. ഇത് അവ്യക്തതയുടെ ആക്കം കൂട്ടുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ദിവസവേതനത്തില്‍ ഇരുപത് രൂപ കൂട്ടിയത് കാര്യമായ ഗുണം ചെയ്യില്ല. നിര്‍മ്മാണ െതാഴിലാളി ക്ഷേമനിധിയെ പറ്റി ധനമന്ത്രി നടത്തിയ പ്രഖ്യാപനത്തില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോള്‍ ഇരുപത്തോരായിരം കോടിയുടെ കുറവ് കാണും . രോഗഭീഷണിയിലും , ലോക് ഡൗണിലും തളര്‍ന്ന ജനതയക്ക് കേന്ദ്രസംസ്ഥാന കൈതാങ്ങ് തന്നെയാണ് സാമ്പത്തികപാക്കേജ് എന്ന് പറയാതെ വയ്യ ഇത് സ്വാഗതാര്‍ഹമാണ







