
ഭൂരിപക്ഷം വരുന്ന മലയാളികളും മാനത്തേക്ക് നോക്കിയിരുന്ന രാത്രിയായിരുന്നു ഇന്നലെ കടന്നുപോയത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ആകാശവിസ്മയം കാണാന്‍ ഉറക്കമൊഴിച്ച് പലരും കണ്ണും നട്ടിരുന്നു.ഒറ്റയ്ക്കും സംഘമായും സൊറ പറഞ്ഞുമെല്ലാം ഉല്‍ക്കമഴ കാണാന്‍ പുലരുവോളം കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ വാര്‍ത്ത പുറത്തുവിട്ട മാദ്ധ്യമങ്ങളെയും, അതിന് കാരണമായ ഗവേഷകരെയും, എന്തിനേറെ ആകാശത്തെ പോലും ചീത്ത വിളിക്കുകയാണ് ചിലര്‍. ഉല്‍ക്കയും വന്നില്ല, ഉലക്കയും വന്നില്ല എന്ന തരത്തിലുള്ള രസകരമായ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ കാണാം..
എന്തുകൊണ്ടാണ് കേരളത്തില്‍ ഉല്‍ക്കാവര്‍ഷം ദൃശ്യമാകാതിരുന്നത് എന്നുള്ള ചോദ്യം അവശേഷിക്കുകയാണ്. അതിന് കാരണമുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ സാധിക്കുന്ന പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം ലോകത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ രാത്രി ദൃശ്യമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, ആകാശം മേഘാവൃതമായതിനാലും പൊടിപടലങ്ങള്‍ നിറഞ്ഞതിനാലുമാണ് കേരളത്തില്‍ ഉല്‍ക്കാവര്‍ഷം ദൃശ്യമാകാതിരുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം ഏറിയും കുറഞ്ഞുമെല്ലാം ഈ മാസം മുഴുവനും ദൃശ്യമാകുമെന്നതാണ് വസ്തുത. അത് നഗ്‌നനേത്രങ്ങളാല്‍ വ്യക്തമായി ദൃശ്യമാകുന്ന ദിവസമാണ് കടന്നുപോയത്. എന്നാല്‍ ഓഗസ്റ്റ് മാസത്തിലുണ്ടാകുന്ന മേഘാവൃതമായ കാലാവസ്ഥയാണ് ഉല്‍ക്കമഴ കാണാന്‍ ഇരുന്നവരുടെ വില്ലനായി മാറിയത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാല്‍ മരുഭൂമി പോലുള്ള മേഖലകളിലും ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലും വാനനിരീക്ഷണത്തിനായി കാത്തിരുന്നവര്‍ക്ക് ഉല്‍ക്കമഴ കാണാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി വാനനിരീക്ഷണം നടത്തുന്ന സ്ഥാപനങ്ങളും ഉല്‍ക്കാവര്‍ഷം കണ്ടതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പ്രധാനമായും മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്താണ് ഇതുകാണാന്‍ സാധിക്കുക.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…










