കോഴിക്കോട്: കേരള കോണ്‍ഗ്രസ് എമ്മിനെതിരായ അവലോകന റിപോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി സിപിഐ സംസ്ഥാന നേതൃത്വം. പാര്‍ട്ടി ചര്‍ച്ച ചെയ്തെടുത്ത നിലപാടാണ് റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. കേരള കോണ്‍ഗ്രസിന് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും, എന്നാല്‍ അവലോകന റിപ്പോര്‍ട്ടില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും സിപിഐ വ്യക്തമാക്കി. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നിലപാട് പറയാമെന്ന് പാര്‍ട്ടിയുടെ നിലപാട്. അതിനിടെ, സിപിഐക്കെതിരെ എല്‍ഡിഎഫില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് കേരള കോണ്‍ഗ്രസ് എം. സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ചാണ് പരാതി നല്‍കുക. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നതെന്നും സിപിഐ റിപോര്‍ട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും കേരളാ കോണ്‍ഗ്രസ് എം പറയുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…