
കൊച്ചി: കൊച്ചിയില്‍ 59 കാരിയായ സ്ത്രീയ ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ച സംഭവത്തില്‍ പിടിയിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അസം സ്വദേശി ഫിര്‍ദോസ് അലിയാണ് കടവന്ത്ര പൊലീസിന്റെ പിടിയിലുള്ളത്. ഇക്കഴിഞ്ഞ 13 ന് വൈകിട്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ കൈതക്കാട്ടില്‍ വച്ചായിരുന്നു ബലാത്സംഗം നടന്നത്. ആലപ്പുഴ സ്വദേശിയായ സ്ത്രീ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ സ്വകാര്യ ഭാഗത്തും ശരീരത്തിലും പ്രതി മുറിവേല്‍പ്പിച്ചിട്ടുണ്ട്. നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആലുവയിലേക്ക് പോകാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് സ്ത്രീയെ, പ്രതി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയത്. തുടര്‍ന്ന് സൗത്ത് റെയില്‍വെ സ്റ്റേഷന്‍ ഭാഗത്ത് എത്തിച്ച് മൂന്ന് മണിക്കൂറോളം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. കൈതകള്‍ നിറഞ്ഞ് നില്‍ക്കുന്ന റെയില്‍ ട്രാക്കിന് സമീപത്ത് നിന്നും കരച്ചില്‍ ശബ്ദം കേട്ടാണ് നാട്ടുകാര്‍ കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപം പരിശോധന നടത്തിയത്. പരിശോധനയില്‍ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് അവശനിലയില്‍ ഒരു സ്ത്രീയെ ട്രാക്കിന് സമീപം കണ്ടെത്തി. ഉടനെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ക്രൂര പീഡനത്തെ തുടര്‍ന്ന് സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ഇവര്‍. സ്ത്രീ അപകടനില തരണം ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയാണ് പിടിയിലായ പ്രതി അസം സ്വദേശി ഫിര്‍ദൗസ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ബലാത്സംഗത്തിന് ശേഷം കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.ആലപ്പുഴ സ്വദേശിയായ സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ച് പരിചയപ്പെട്ട പ്രതി ആലുവയിലേക്ക് പോകുകയായിരുന്ന സ്ത്രീയെ സൌത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇറക്കാമെന്ന പറഞ്ഞ് ഓട്ടോയില്‍ കയറ്റുകയായിരുന്നു. വണ്ടിയില്‍ നിന്നും ഇറക്കാതെ പ്രതി സ്ത്രീയെ റെയില്‍വേ സ്റ്റേഷന് സമീപത്തെ കൈതക്കൂട്ടത്തിന് സമീപത്തെത്തിച്ച് മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചു. ശബ്ദം വെച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഉപേക്ഷിച്ച് പോകുകയായിരുന്നു.








