Home Uncategorized കൊടകരകുഴല്‍പ്പണ കേസ്; ‘പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയല്ല’; പൊലീസ് കണ്ടെത്തല്‍ തള്ളി ഇഡി

കൊടകരകുഴല്‍പ്പണ കേസ്; ‘പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയല്ല’; പൊലീസ് കണ്ടെത്തല്‍ തള്ളി ഇഡി

6
0

കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം എത്തിച്ചത് ബിജെപിക്ക് അല്ലെന്ന് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ പോലീസിന്റെ കണ്ടെത്തല്‍ ഇഡി തള്ളി. കേസില്‍ ആകെ 23 പ്രതികളാണുള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.
കവര്‍ച്ച നടന്ന ശേഷം പണം ഏതൊക്കെ തരത്തില്‍ വെളുപ്പിച്ചു എന്നതാണ് ഇഡി അന്വേഷിച്ചത്. ഇതിന്മേലുള്ള കുറ്റപത്രമാണ് ഇഡി സമര്‍പ്പിച്ചത്. മറ്റ് ദിശകളിലേക്ക് ഇഡി അന്വേഷണം പോയിട്ടില്ല. 2021 ഏപ്രില്‍ നാലിന് തൃശൂരിലെ കൊടകരയില്‍ നടന്ന ഹൈവേ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്.
ൃനിയമസഭാ തിരഞ്ഞെടുപ്പിന് 3 നാള്‍ മുന്‍പ്, 2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40ന് ആണ് കൊടകരയില്‍ വ്യാജ അപകടം ഉണ്ടാക്കി മൂന്നര കോടി രൂപ കവര്‍ന്നത്. ഈ പണം ബിജെപിക്കായി എത്തിച്ചതാണെന്ന് പൊലീസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കവര്‍ന്നതില്‍ 1.4 കോടി രൂപ എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here