മുണ്ടക്കയം: റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത, സിഗ്‌നല്‍ ബോര്‍ഡുകളുടെ അഭാവം ഒപ്പം അമിതവേഗതയും… കൊട്ടാരക്കര – ദിണ്ടിക്കല്‍ ദേശീയപാതയില്‍ മരുതുംമൂട് അപകടമേഖലയാകാന്‍ പിന്നെന്ത് വേണം. വീതി നന്നേ കുറവായ റോഡിന്റെ ഒരു വശത്തേക്ക് ചെരുവ് കൂടിയാകുമ്പോള്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ കുത്തിറക്കത്തില്‍ സമീപത്തെ റബര്‍ തോട്ടത്തിലേക്ക് മാറുകയാണ് പതിവ്.
കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ മേഖലയില്‍ അപകടത്തില്‍പെട്ടത്. വാഹനങ്ങള്‍ ഇടിച്ച് വൈദ്യുതി പോസ്റ്റുകള്‍ക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട് 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…