
വാഷിംഗ്ടണ്‍ : കൊറോണ വൈറസ് ബാധയെ തുര്‍ന്ന് ലോക സമ്പ്ദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പ്രവേശിച്ചുവെന്ന് അന്താരാഷ്ട്ര നാണയനിധി മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു. ഇതിനാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളെ സാഹായിക്കാന്‍ ഒരുപാട് പണം അവശ്യമായി വരും. 2009 നെ ക്കാള്‍ മോശമായ അവസ്ഥയിലാണ് ലോകം പോയികൊണ്ടിരിക്കുന്നതെന്നും ക്രിസ്റ്റലീന വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സാമ്പത്തിക കൈമാറ്റം പെട്ടെന്ന് അടച്ചുപൂട്ടേണ്ടി വന്നതാണ് മാന്ദ്യത്തിന് കാരണമായത്. നിലവിലെ അവസ്ഥയില്‍ 2.5 ട്രില്ലിയന്‍ ഡോളറാണ് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായുളളത്. എന്നാല്‍ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്നും ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു. നിലവിലെ സാമ്പത്തിക മാന്ദ്യം ദരിദ്ര രാജ്യങ്ങളെ കൂടുതല്‍ കടകെണിയിലാക്കും. 80 ഓളം രാജ്യങ്ങള്‍ നിലവില്‍ അന്താരാഷ്ട്ര നാണയനിധിയില്‍ സാമ്പത്തിക സാഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്ക് എത്രയും വേഗം പണം എത്തിക്കാനുളള നടപടി സ്വീകരിക്കും. അതേസമയം അമേരിക്ക 2.2 ട്രില്ലിയന്‍ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് ഏറെ സാഹായകരമാകുമെന്നും ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞു.




