കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനികള്‍ കുവൈറ്റില്‍ അടച്ചുപൂട്ടി. ജീവനക്കാര്‍ക്ക് ശമ്ബളവും വാടകയും നല്‍കാന്‍ സാധിക്കാത്തതിനാല്‍ ആണ് കമ്ബനികള്‍ അടച്ചുപൂട്ടിയതെന്ന് കുവൈറ്റ് പ്രദേശിക അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ലോണ്‍ഡ്രി കമ്ബനികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തി. 50 ലോണ്‍ഡ്രി കമ്ബനികള്‍ സ്ഥിരമായും 400 എണ്ണം താത്കാലികമായും അടച്ചു പൂട്ടിയതായി കുവൈറ്റ് ഫെഡറേഷന്‍ ഓഫ് ലോണ്‍ഡ്രി ഷോപ്പ് ഓണേഴ്സ് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജമാല്‍ അല്‍ അന്‍സാരി അറിയിച്ചുകുവൈറ്റില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുകയാണ്. കൊവിഡ് മൂലം വലിയ സാമ്ബത്തിക നഷ്ടമാണ് ഓരോ കമ്ബനിക്കും ഉണ്ടായിട്ടുള്ളത്. കുവൈറ്റില്‍ രാത്രി കാല കര്‍ഫ്യൂ ഇപ്പോള്‍ നിലനില്‍ക്കുണ്ട്. കര്‍ഫ്യു സമയത്തും ലോണ്‍ഡ്രി സര്‍വീസുകള്‍ക്ക് അനുമതി നല്‍കണമെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബാഹയ്ക്ക് കമ്ബനികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.ലോണ്‍ഡ്രി ജീവനക്കാര്‍ക്ക് ഡെലിവറി സര്‍വ്വീസ് നടത്താന്‍ അനുവദിച്ചാല്‍ ഇപ്പോഴുള്ള പ്രശ്നത്തിന് ഒരു ചെറിയ അളവില്‍ പരിഹാരം ആകും എന്നാണ് കമ്ബനി പറയുന്നത്. ഇന്നലെ മുതല്‍ കര്‍ഫ്യൂ സമയത്തില്‍ കുവൈറ്റ് ചെറിയ മാറ്റം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് പുതുക്കിയ സമയം. സൈക്കിള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കര്‍ഫ്യൂ സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തു വരെ പുറത്തിറങ്ങി നടക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Vegas Hero Casino 2026: Pelaamisen syvällinen tarkastelu
Käyttäjäystävällinen alusta: ensivaikutelma Vegas Hero Casinosta Arvostelumme painottuu my…







