Home Breaking News കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന കേസിന് പിന്നില്‍ പകപോക്കല്‍ : സാബു ജേക്കബ്

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന കേസിന് പിന്നില്‍ പകപോക്കല്‍ : സാബു ജേക്കബ്

1
0

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന കേസിന് പിന്നില്‍ പകപോക്കലെന്ന് സാബു എം ജേക്കബ്. നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്ന് സാബു ജേക്കബ് പറഞ്ഞു. സംസ്‌കാര ചടങ്ങി നടത്തിയത് പൊലീസിന്റെ അനുമതിയോടെയാണെന്നും സാബു ജേക്കബ് പറഞ്ഞു.സാബുവിന്റെ വാക്കുകള്‍ : ‘ദീപുവിന്റെ മരണത്തിലുള്ള എംഎല്‍എയുടെ ഇടപെടലാണ് ഇത് വ്യക്തമാക്കുന്നത്. മൃതദേഹവും വഹിച്ച് ആംബുലന്‍സ് പോയപ്പോള്‍ അതിന് പിന്നാലെ വാഹനങ്ങള്‍ പോയി എന്നത് ശരിയാണ്. സാധാരണ ഗതിയില്‍ ഒരു മൃതദേഹം പോകുമ്പോള്‍ അതിന് പിന്നാലെ ഒരു കാറില്‍ ഞാന്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ അത് വിലാപയാത്ര ആയിരുന്നില്ല. കാല്‍നട ജാഥയോ മറ്റോ നടന്നിട്ടില്ല. ഒരു വാഹനം മറ്റൊരു വാഹനത്തിന്റെ പിറകെ പോകുന്നത് എങ്ങനെ റോഡ് ബ്ലോക്ക് ആകും .എറണാകുളം കിഴക്കമ്പലത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ച ട്വന്റി-20 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തുവെന്ന വാര്‍ത്ത വരുന്നത് ഇന്ന് രാവിലെയാണ്. ദീപിവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 1000 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനുമാണ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here