Home Breaking News കോടിയേരിയുടെ വിജയത്തിന് എന്‍ഡിഎഫ് പിന്തുണ

കോടിയേരിയുടെ വിജയത്തിന് എന്‍ഡിഎഫ് പിന്തുണ

3
0


കൊച്ചി :2006 ല്‍ തലശ്ശേരി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കോടിയേരി ബാലകൃഷ്ണന്റെ വിജയം ഉറപ്പിക്കാന്‍ എന്‍ഡിഎഫിന്റെ പിന്തുണ തേടേണ്ടി വന്ന സാഹചര്യം ജില്ലയിലെ സിപിഎം നേതാക്കളെ നടുക്കിയതാണു ഫസല്‍ വധക്കേസിനു വഴിയൊരുക്കിയതെന്ന ആദ്യ നിഗമനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും സിബിഐ. വിജയം ഉറപ്പാക്കാന്‍ എന്‍ഡിഎഫിന്റെ പിന്തുണ തേടേണ്ട സാഹചര്യമുണ്ടായതു കണ്ണൂരിലെ സിപിഎം നേതൃത്വത്തെ ഞെട്ടിച്ചതായും ഫസലിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ണൂരില്‍ പ്രത്യേകിച്ചു തലശ്ശേരിയില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നു നേതാക്കള്‍ തിരിച്ചറിഞ്ഞതായും സിബിഐയുടെ കുറ്റപത്രത്തിലുണ്ട്. ഫസലിന്റെ നേതൃത്വത്തില്‍ എന്‍ഡിഎഫിലേക്ക് ആകര്‍ഷിക്കപ്പെട്ട കുടുംബങ്ങളെല്ലാം ന്യൂനപക്ഷ സമുദായത്തിലെ സിപിഎം അനുഭാവികളായിരുന്നു.തലശ്ശേരി ഗോപാല്‍പേട്ട സെന്റ് പീറ്റേഴ്സ് ബ്രാഞ്ചിലെ അംഗമായിരുന്ന മുഹമ്മദ് ഫസല്‍ 1995നു ശേഷം ഖുര്‍ആന്‍ ക്ലാസുകളും നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സൗജന്യ ട്യൂഷനും നല്‍കിയിരുന്നു.സിപിഎം വിട്ട് എന്‍ഡിഎഫ് പ്രവര്‍ത്തകനായതോടെ ഈ മേഖലയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികളെ എന്‍ഡിഎഫിലേക്കു ഫസല്‍ ആകര്‍ഷിച്ചതു സിപിഎം നേതാക്കളെ അലോസരപ്പെടുത്തി.കോടിയേരി ബാലകൃഷ്ണന്റെ ഭാര്യവീട്ടുകാരുടെ അയല്‍വാസിയായ സി.എച്ച്. മറിയുവിനെയാണു ഫസല്‍ വിവാഹം ചെയ്തത്. പിന്നീട് മറിയുവിന്റെ വീട്ടില്‍ താമസമാക്കിയ ശേഷമാണു സിപിഎം വിട്ടു ഫസല്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുഴുകിയത്. എന്നാല്‍ രാഷ്ട്രീയമാറ്റം ഇവരുടെ കുടുംബ ബന്ധങ്ങള്‍ക്ക് ഉലച്ചിലുണ്ടാക്കിയില്ല.തലശ്ശേരിയിലെ സാമുദായിക സൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷത്തിനു വഴിയൊരുക്കിയാല്‍ ന്യൂനപക്ഷ സമുദായ സംരക്ഷകരായി രംഗത്തു വരാന്‍ കഴിയുമെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടലെന്ന ഗുരുതര സ്വഭാവമുള്ള വിലയിരുത്തലും കുറ്റപത്രത്തില്‍ സിബിഐ നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ഫസല്‍ വധത്തിനു മുന്‍പുതന്നെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളായ കാരായി ചന്ദ്രശേഖരന്‍, കാരായി രാജന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തീവച്ചു നശിപ്പിച്ചതായും സിബിഐ കുറ്റപ്പെടുത്തി.ആര്‍എസ്എസ് മേല്‍ക്കൈയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കു നേരെയാണു അതിക്രമങ്ങള്‍ അഴിച്ചുവിട്ടതെന്നതും നിഗമനങ്ങള്‍ക്ക് അടിവരയിട്ടു സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here