കോട്ടയം: വന്‍ദുരിതം വിതച്ച് പെയ്ത മഴയ്ക്ക് ശമനം. കോട്ടയത്ത് 223 വീടുകള്‍ തകര്‍ന്നു. കൂടുതല്‍ നാശനഷ്ടം കാഞ്ഞിരപ്പള്ളി താലൂക്കിലാണ്. കോട്ടയത്തെ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല തുടങ്ങിയ പട്ടണങ്ങള്‍ കണ്ടത് 2018ലെ വന്‍പ്രളയത്തില്‍ പോലും കാണാത്തത്ര നാശനഷ്ടം. മൂലമറ്റം താഴ്വാരം കോളനിയില്‍ മഴയില്‍ വന്‍നാശമാണ് നേരിട്ടത്. 24 വീട് ഭാഗികമായും നാലുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നച്ചാര്‍ പുഴ ഗതിമാറി ഒഴുകിയതാണ് സ്ഥിതി രൂക്ഷമാക്കിയത്.