Kerala Pranamam

കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ;ടി.എസ് .ബ്രിഗേഡ്

കോഴിക്കോട് : ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെത്തുടര്‍ന്നു കോണ്‍ഗ്രസില്‍ ഉണ്ടായ പോരില്‍ വെടിനിര്‍ത്തല്‍ വന്നെങ്കിലും ഫാന്‍സ് അസോസിയേഷനുകളുടെ ഉദയം പുതിയ വിവാദങ്ങള്‍ക്ക് വഴി ഒരുക്കുന്നു.ടി.എസ്.ബ്രിഗേഡ് എന്ന പേരില്‍ പുതിയ നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതാണ് വീണ്ടും ചര്‍ച്ചയായത്. ഗ്രൂപ്പുകളുടെ അതിപ്രസരം കുറയ്ക്കുന്നതിനുള്ള നടപടി നടക്കുന്നതിനിടെയാണ് ഒരു നേതാവിന്റെ പേരില്‍ പ്രത്യേകമായ കമ്മിറ്റിയുണ്ടാക്കി പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.