Kerala Pranamam

കോഴിക്കോട്ടെ നിപ മരണം; പ്രദേശത്തെ 4 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു, കടുത്ത നിയന്ത്രണം, അതീവ ജാഗ്രത

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് 12കാരന്‍ മരിച്ചതിന് പിന്നാലെ അതീവ ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. പഞ്ചായത്തിലെ 4വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. കുട്ടിയുമായി സമ്ബര്‍ക്കത്തിലുള്ള 17പേര്‍ നിരീക്ഷണത്തിലാണ്.കേരളത്തിലെ നിപ വൈറസ് ബാധ കേന്ദ്രവും സ്ഥിരീകരിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റേതാണ് സ്ഥിരീകരണം. വിദഗ്ധ പരിശോധനയ്ക്കായി ഉച്ചയോടെ കേന്ദ്ര സംഘം കോഴിക്കോട്ട് എത്തും.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ചികിത്സയ്ക്കായി പ്രത്യേക വാര്‍ഡ് രൂപീകരിച്ചു. കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല. കോഴിക്കോട് 12 മണിക്ക് ഉന്നത തല യോഗം ചേരും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.