Kerala Pranamam

കോഴിക്കോട് ജില്ലയിലെ അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പ്

കോഴിക്കോട്: വൈദ്യുതി വകുപ്പിന്റെ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 750.26 മീ ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും നിലവില്‍ സംഭരണ ശേഷിയുടെ ആകെ 48.02% വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. 16.32 mcm ജലമാണ് നിലവില്‍ കക്കയം അണക്കെട്ടില്‍ സംഭരിച്ചിട്ടുള്ളത്. ജലസേചന വകുപ്പിന്റെ പെരുവണ്ണാമൂഴി അണക്കെട്ടില്‍ നിലവില്‍ 39. 080 മീറ്ററാണ് ജലനിരപ്പ് (പരമാവധി ജലനിരപ്പ് 44.61). സംഭരണ ശേഷിയുടെ 61.38% മാണ് നിലവില്‍ അണക്കെട്ടില്‍ സംഭരിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ പെരുവണ്ണാമൂഴി ഡാമിലെ സ്പില്‍വേ ഷട്ടര്‍ തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുവേ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയില്‍ കഴിഞ്ഞ ദിവസം ശരാശരി 63.9 മി.മീ മഴ ലഭിച്ചു. കാലാവസ്ഥ വകുപ്പിന്റെ കക്കയം സ്റ്റേഷനിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് 100.5 മില്ലിമീറ്റര്‍.