Home Uncategorized കോഴിക്കോട് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം

2
0

കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആല്‍വിന്‍(20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലെ ഒരു വാഹനം ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു അപകടം. ആല്‍വിന്‍ മൊബൈല്‍ ഉപയോ?ഗിച്ച് റോഡില്‍ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കള്‍ ആല്‍വിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here